Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ഭക്ഷണസാമഗ്രികൾ കടത്തിയെന്ന് പരാതി

text_fields
bookmark_border
ഇരിങ്ങാലക്കുട: പ്രളയക്കെടുതിയിൽപ്പെട്ടവർക്കായി വിവിധയിടങ്ങളിൽനിന്ന് സമാഹരിച്ച ഭക്ഷണസാമഗ്രികളും മറ്റു അവശ്യ വസ്തുക്കളും വ്യാജകത്തുപയോഗിച്ച് കടത്തിയതായി പരാതി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പ്രവർത്തിക്കുന്ന ക്യാമ്പി‍​െൻറ കലക്‌ഷൻ സ​െൻററിൽനിന്ന് മൂന്ന് ദിവസം മുമ്പ് വടക്കുംകര വില്ലേജ് ഓഫിസിന് കീഴിൽ പ്രവർത്തിക്കുന്ന വെള്ളാങ്ങല്ലൂർ യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണെന്ന് പറഞ്ഞാണ് വ്യാജകത്ത് ഉപയോഗിച്ച് ഭക്ഷണ സാമഗ്രികൾ കടത്തിയത്. വടക്കുംകര വില്ലേജ് ഓഫിസർ ക്യാമ്പിലേക്ക് ആവശ്യമായ വസ്തുക്കൾ ശേഖരിക്കാനെത്തിയപ്പോഴാണ് വേറൊരു സംഘം ഈ ക്യാമ്പിലേക്കാണെന്ന് പറഞ്ഞു വസ്തുക്കൾ കടത്തിയ വിവരം അറിയുന്നത്. തട്ടിപ്പ് നടത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story