Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസിനെ ആക്രമിച്ച...

പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
ഇരിങ്ങാലക്കുട: നാട്ടുകാരെ തടഞ്ഞുനിർത്തി ആക്രമിക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് എത്തിയ പൊലീസിനെ ആക്രമിച്ച് സംഘത്തിലെ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. പുല്ലൂര്‍ തച്ചുടപറമ്പില്‍ അമല്‍രാജ് (20), തുറവന്‍കാട് അന്തിക്കാട് വീട്ടില്‍ നിതേഷ് (28) എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ആക്രമണം നടത്തിയതിനടക്കമുള്ള വകുപ്പു പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തത്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് നിസാരപരിക്കേറ്റിരുന്നു. പ്രതി അമല്‍രാജിനെതിരെ മുമ്പും പല പരാതികളും സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story