Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅമ്മാടം സ്വർണക്കവർച്ച:...

അമ്മാടം സ്വർണക്കവർച്ച: മുഖ്യപ്രതി അറസ്​റ്റിൽ

text_fields
bookmark_border
തൃശൂർ: കഴിഞ്ഞ മേയിൽ അമ്മാടം മരിയ സ്ട്രീറ്റിൽ കണ്ണേത്ത് വീട്ടിൽ വർഗീസി​െൻറ മകൻ സാബുവി​െൻറ സ്വർണാഭരണ ശാലയിൽനിന്ന് 1.169 കി.ഗ്രാം ആഭരണങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതിയെ ബംഗാളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ചേർപ്പ് എസ്.െഎ ചിത്തരഞ്ജൻ, പ്രത്യേക സംഘം എസ്.െഎ മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗസംഘം ഫുട്ബാൾ കളിക്കാരെന്ന വ്യാജേന ബംഗാളിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഹുഗ്ലി സ്വദേശി അമീറിനെ (29) അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 400 ഗ്രാം സ്വർണം കണ്ടെടുത്തു. ബംഗാളിൽ കവർച്ചക്കാർ തമ്പടിക്കുന്ന ഡാങ്കുനി സ്റ്റേഡിയത്തിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കേസിലെ രണ്ടാം പ്രതി അഫ്സൽ ഒളിവിലാണ്. അമീർ 10 വർഷമായും അഫ്സൽ ഒമ്പത് വർഷമായും സാബുവി​െൻറ സ്വർണാഭരണശാലയിലെ ജോലിക്കാരായിരുന്നു. സാബുവി​െൻറ വീടിനോട് ചേർന്ന ആഭരണശാലയിലും സമീപ പ്രദേശങ്ങളിലെ ഏഴ് നിർമാണശാലകളിലുമായി നിർമിച്ച 37 മാലകളാണ് ഇരുവരും കവർന്നത്. ആഭരണത്തിന് നിറം പകരാൻ വെങ്ങിണിശ്ശേരിയിലേക്ക് കൊണ്ടുപോകുന്നുവെന്ന വ്യാജേനയാണ് ഇതുമായി കടന്നതെന്ന് െപാലീസ് അറിയിച്ചു. കേരളത്തിൽ 400 ഗ്രാം വിറ്റ് പണമുണ്ടാക്കി ബസിൽ കോയമ്പത്തൂരിലെത്തി. അവിടെനിന്ന് ൈഹദരാബാദ് വഴി ബംഗാളിലേക്ക് കടന്നു. ഇതിനുമുമ്പ് രണ്ട് തവണ തൃശൂരിൽനിന്നുള്ള പൊലീസ് ടീം ബംഗാളിൽ അന്വേഷണത്തിന് എത്തിയിരുന്നു. ഇത് മനസ്സിലാക്കി സിക്കിമിലേക്ക് കടന്ന ഇരുവരും അവിടെവെച്ച് സ്വർണം പങ്കുവെച്ചു. ഡാർജിലിങ് അടക്കമുള്ള സ്ഥലങ്ങളിൽ താമസിച്ച് തിരിച്ച് ബംഗാളിൽ എത്തിയപ്പോഴാണ് മൂന്നാമത്തെ പൊലീസ് ടീമി​െൻറ വലയിലായത്. അമീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.എസ്.െഎ പ്രദീപ്, ഭരതനുണ്ണി, ജയകൃഷ്ണൻ, ജോബ്, സൂരജ്, ലിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രളയത്തിന് മുമ്പാണ് അന്വേഷണ സംഘം പോയത്. പ്രതിയെ പിടികൂടിയെങ്കിലും നാട് പ്രളയത്തിൽ മുങ്ങിയതിനാൽ മടക്കയാത്ര വൈകി. സംഘാംഗങ്ങളായ സൂരജി​െൻറ ആനാപ്പുഴയിലെ വീടും ജയകൃഷ്ണ​െൻറ അന്നമനടയിലെ വീടും െവള്ളത്തിൽ മുങ്ങുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS
Next Story