Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 11:09 AM IST Updated On
date_range 22 Aug 2018 11:09 AM ISTആശ്വാസ വാക്കുകളുമായി, വീടുകൾ വൃത്തിയാക്കാൻ സഹായിച്ച് പൊലീസ്
text_fieldsbookmark_border
തൃശൂർ: പ്രളയം ദുരിതത്തിലാഴ്ത്തിയവരെ ആശ്വസിപ്പിക്കാനും വൃത്തിഹീനമായ വീടുകൾ ശുചീകരിക്കാനും പെരിങ്ങാവിൽ പൊലീസ് എത്തി. തിരിച്ചെത്തിയ വീടുകളിൽ ശുചീകരണം എവിടെ തുടങ്ങണമെന്നറിയാതെ ആളുകൾ പകച്ചു നിൽക്കുേമ്പാഴാണ് പൊലീസ് എത്തിയത്. വനിത ബറ്റാലിയനും പൊലീസും ചേർന്ന് ചളിയും മാലിന്യവും അടിച്ചു വൃത്തിയാക്കി. ആധാരമുൾപ്പെടെ രേഖകൾ ഉണക്കാൻ നിരത്തി. ചത്ത ജീവികളുടെ ശരീരഭാഗങ്ങളും മറ്റു മാലിന്യവും കോർപറേഷെൻറ വാഹനത്തിൽ കയറ്റി. 'വില പിടിച്ചതെല്ലാം നശിച്ചു സാറേ' -പൊലീസുകാരോട് ഇങ്ങനെ പറയുേമ്പാൾ കോട്ടളത്ത് വീട്ടിൽ വിമലയുടെ സങ്കടം അണപൊട്ടി. പൂളക്കപ്പറമ്പിൽ നാഗപ്പനും കുടുംബവും ദേവമാത സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്നാണ് വീട്ടിലെത്തിയത്. സമീപവാസിയായ തൃശൂർകാരൻ വീട്ടിൽ സ്വാമിനാഥൻ ആശ്വാസം പങ്കിട്ടത് 'എല്ലാം പോയാലും ജീവൻ തിരിച്ചു കിട്ടിയല്ലോ' എന്നാണ്. പൊലീസും സേനയും ഉടൻ എത്തിയതുകൊണ്ടാണ് ഒരു വിധം രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പള്ളിപ്പാടൻ വീട്ടിൽ സൈമണും തറയിൽ മോഹനനും പൊലീസിനോട് സങ്കടവും നന്ദിയും പറഞ്ഞു. സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്രയും അസി.കമീഷണർ വി.കെ. രാജുവും സി.െഎ കെ.സി. സേതുവും അടക്കമുള്ളവർ ശുചീകരണത്തിനെത്തി. വെള്ളം കയറിയ ഭക്ഷണ സാമഗ്രികൾ കളയണമെന്ന് പെരിങ്ങാവ് നന്ദനം അംഗൻവാടിയിലെ അധ്യാപികയായ ഇ.വി. സീതയോടും ഹെൽപർ പി.വി. ഉഷയോടും കമീഷണർ നിർദേശിച്ചു. ഒരു ചെമ്പ് അരിയും ശർക്കരയും പയറും അമൃതം പൊടിയും വെള്ളം കയറി നശിച്ചിട്ടുണ്ട്. ശുചീകരണം തുടരുമെന്ന് കമീഷണർ അറിയിച്ചു. ഈസ്റ്റ് പൊലീസ് കുണ്ടുവാറയിലും വിയ്യൂർ പൊലീസ് ചേറൂർ ലക്ഷംവീട് കോളനിയിലും ശ്രമദാനം നടത്തി. സി.എം.എസ് സ്കൂൾ സ്റ്റുഡൻറ് പൊലീസ് കേഡറ്റും ശുചീകരണത്തിൽ പങ്കെടുത്തു. ഇൗസ്റ്റ് എസ്.െഎ പി. മുരളീധരൻ, വിയ്യൂർ എസ്.എച്ച്.ഒ ഡി.ശ്രീജിത്, എ.എസ്.ഐ ശെൽവകുമാർ എന്നിവരും നേതൃത്വം നൽകി. കോളനി വാസികൾക്ക് പുതപ്പും ബെഡ്ഷീറ്റും നൽകി. പുല്ലഴി, പൂങ്കുന്നം പ്രദേശങ്ങളിലെ വീടുകളിലായിരുന്നു വെസ്റ്റ് പൊലീസിെൻറ ശുചീകരണം. എസ്.എച്ച്.ഒ ജെ. മാത്യു, എസ്.ഐ എ.പി. അനീഷ്, സ്റ്റേഷൻ പി.ആർ.ഒ എ.എസ്. വിനയൻ എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story