Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുചീകരണത്തിൽ സജീവമാകണം ...

ശുചീകരണത്തിൽ സജീവമാകണം -ഡി.സി.സി

text_fields
bookmark_border
തൃശൂർ: പ്രളയത്തി​െൻറ ഭാഗമായുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ക്യാമ്പുകളിലും സജീവമായി പ്രവർത്തിച്ച അതേ മനസ്സോടെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ പ്രളയജലം കുറയുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. യുവജന, തൊഴിലാളി, മഹിള, സേവാദൾ സംഘടനകളുടെ പ്രവർത്തകരും പങ്കാളികളാവണം. ബക്രീദ്, ഒാണം ഉൾപ്പെടെയുള്ള ആഘോഷ സമയം കൂടി ആയതിനാൽ എത്രയും വേഗം വാസയോഗ്യമായ വീടുകളിലേക്ക് ജനങ്ങളെ മടക്കിക്കൊണ്ടുവരികയാണ് പ്രധാനമെന്നും ജനജീവിതം സാധാരണ നിലയിൽ ആവുന്നത് വരെ പ്രവർത്തകരുടെയും നേതാക്കളുടെയും സംഘടനാ പ്രവർത്തനങ്ങൾ ജീവകാരുണ്യ പ്രവൃത്തികളാക്കി മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story