Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഞങ്ങൾക്കിനി...

ഞങ്ങൾക്കിനി വീടുകളിലേക്ക് മടങ്ങി ചെല്ലാനാവില്ല...

text_fields
bookmark_border
മാള: ഇല്ല ഞങ്ങൾക്കിനി വീടുകളിലേക്ക് മടങ്ങി ചെല്ലാനാവില്ല. ഞങ്ങളെ ക്യാമ്പുകളിൽ കഴിയാൻ അനുവദിക്കൂ. നെഞ്ച് പൊട്ടുന്ന വേദനയോടെയാണവർ ഇത് പറയുന്നത്. പുവ്വത്തുശ്ശേരി പുഴയോര മേഖല നിവാസികളായ ബിജു, അയ്യപ്പൻ, രാജപ്പൻ എന്നിങ്ങനെ നിരവധി വീട്ടുകാരാണ് ക്യാമ്പിൽ തുടരാൻ അനുവാദം ചോദിക്കുന്നത്. പുഴ തകർത്തെറിഞ്ഞ വീടുകൾ കാണാനുള്ള മാനസികാവസ്ഥ പലർക്കുമില്ല. ബിജുവി​െൻറ 24 പശുക്കൾ പ്രദേശത്ത് ചത്തു കിടക്കുന്നുണ്ട്. വേറെയും നിരവധി മൃഗങ്ങളാണ് ഒഴുക്കിൽപെട്ട് ചത്തത്. വീടുകളുടെ പുനർനിർമാണം സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story