Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:05 AM IST Updated On
date_range 21 Aug 2018 11:05 AM ISTഎടത്തിരുത്തി പഞ്ചായത്തില്‍ ദുരിതത്തിലകപ്പെട്ടത് 1624 കുടുംബങ്ങൾ 16 ദുരിതാശ്വാസ ക്യാമ്പിൽ 5305 പേർ
text_fieldsbookmark_border
കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തില്‍ 1624 കുടംബങ്ങളില്‍ നിന്ന് 5305 ആളുകളെയാണ് 16 ക്യാമ്പുകളിലായി മാറ്റിപ്പാര്‍പിച്ചത്. കയ്പമംഗലത്ത് 1688 കുടംബങ്ങളില്‍ നിന്നുള്ള 6396 പേരെയും പെരിഞ്ഞനത്ത് 616 കുടംബങ്ങളില്‍ നിന്ന് 2056 പേരെയും മതിലകത്ത് 1373 കുടംബങ്ങളില്‍ നിന്ന് 4968 ആളുകളെയും മാറ്റിപ്പാര്‍പിച്ചിട്ടുണ്ട്. ക്യാമ്പുകളിലേക്ക് വരാതെ ബന്ധുവീടുകളില്‍ അഭയം തേടിയ നിരവധി കുടുംബങ്ങൾ വേറെയുമുണ്ട്. പെരിഞ്ഞനത്തെ പടിഞ്ഞാറന്‍ മേഖലയിലെ കുറച്ച് പേര്‍ക്ക് മാത്രമാണ് ക്യാമ്പ് വിട്ട് വീടുകളിലേക്ക് പോകാനായത്. കിഴക്കന്‍മേഖലയിലുള്ളവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ ഇനിയും ആഴ്ചകള്‍ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ഗതാഗതം മൂന്നുപീടിക-പോട്ട സംസ്ഥാനപാതയില്‍ ഇനിയും ഗതാഗതം പുനരാരംഭിക്കാനായിട്ടില്ല. സഞ്ചാരം ദുഷ്‌കരമായ എടത്തിരുത്തി സെൻറ് ആന്‍സ് കോണ്‍വൻറിലെ ക്യാമ്പിലേക്ക് കഴിഞ്ഞ ദിവസം നേവിയുടെ ഹെലികോപ്ടറില്‍ ഭക്ഷണമെത്തിച്ചിരുന്നു. പെരിഞ്ഞനത്ത് വെള്ളപ്പൊക്കം രൂക്ഷമായ ഇടങ്ങളില്‍ ഇ.ടി. ടൈസൻ എം.എല്‍.എയും പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്തും റവന്യൂ ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി. കയ്പമംഗലം നിയോജക മണ്ഡലത്തിലെ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിനും മറ്റുമായി സര്‍ക്കാറിനു പുറമേ സുമനസ്സുകളെയും ഉള്‍പ്പെടുത്തി പദ്ധതി തയാറാക്കുമെന്നും ഇതിനായി കഴിയും വിധം സഹായിക്കണമെന്നും എം.എല്‍.എ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story