Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:02 AM IST Updated On
date_range 21 Aug 2018 11:02 AM ISTദുരിതാശ്വാസത്തിന് കൈമെയ് മറന്ന് കൊടുങ്ങല്ലൂർ ഒന്നിക്കുന്നു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: താലൂക്കിലെ ദുരിതാശ്വാസ സഹായ സംഭരണ കേന്ദ്രത്തിൽ കൈമെയ് മറന്ന് കൊടുങ്ങല്ലൂർകാർ ഒന്നിക്കുകയാണ്. എം.എൽ.എ മാരായ വി.ആർ. സുനിൽകുമാറും ഇ.ടി.ടൈസനും നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രനും സർവ പിന്തുണയും നൽകി വരുന്നുണ്ട്. താലൂക്കിൽ പ്രവർത്തിക്കുന്ന 120 ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ആവശ്യപ്പെടുന്നതെല്ലാം ഇൗ സംഭരണ കേന്ദ്രത്തിൽ നിന്നാണ് എത്തിക്കുന്നത്. സ്വന്തം വാഹനമുള്ളവരാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഇന്ധനെചലവും ഇവർ സ്വയം വഹിക്കും. ഇവിടെ വന്നെത്തിയ മരുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ച് അവിടെനിന്ന് ദുരിത ബാധിതരിൽ ആവശ്യമുള്ളവർക്ക് ചികിത്സയും ഏർപ്പാടാക്കിയിട്ടുണ്ട്. െഎ.എം.എയുടെ സഹകരണത്തോടെയാണിത്. വെള്ളം കയറി ഇറങ്ങുന്നതോടെ വീടുകളിൽ നിന്ന് പാമ്പുകടിയേൽക്കാൻ സാധ്യതയുള്ളതിനാൽ ആൻറിെവനം പോലും ഇൗ സംഘം സംഭരിച്ച് കഴിഞ്ഞു. പുനരധിവാസ ബോധവത്കരണത്തിനായി 30,000 നോട്ടീസും ക്ലാസും ഇവർ നൽകിക്കഴിഞ്ഞു. ശുചീകരണ കിറ്റുകൾ നൽകാൻ പദ്ധതിയുണ്ട്. ഇവിടത്തെ പ്രവർത്തന രീതിയറിഞ്ഞ് മുംബൈ മലയാളികളും ഏതാനും കെണ്ടയ്നർ ഭഷ്യവസ്തുക്കൾ ഉൾപ്പെടെ ഉടൻ എത്തിക്കും. ഡൽഹിയിൽനിന്ന് സുപ്രീം കോടതി അഭിഭാഷകൻ പി.വി. ദിനേഷിെൻറ നേതൃത്വത്തിൽ സംഭരിച്ച ഒരു വിമാനം അവശ്യ സാധനങ്ങൾ കൊടുങ്ങല്ലൂരിലെത്തുമെന്ന് സംഘാടകർ പറഞ്ഞു. ഇതിനകം 1.30 കോടിയോളം വിലമതിക്കുന്ന സാധനങ്ങൾ പൊലീസ് മൈതാനിയിൽ ജനങ്ങൾ എത്തിച്ചുകഴിഞ്ഞു. സർക്കാർ വകയും ഉണ്ടായിരുന്നു. താലൂക്കിെൻറ മറ്റിടങ്ങളിലും ദുരിതബാധിതർക്ക് വേണ്ടി സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വിദ്യാർഥികളും, യുവതീയുവാക്കളും വീട്ടമ്മമാരും മറ്റും ഉൾപ്പെടെയുള്ളവരാണ് പൊലീസ് മൈതാനിയിലെ ദുരന്ത സഹായ പ്രവർത്തനത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story