Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 5:20 AM GMT Updated On
date_range 21 Aug 2018 5:20 AM GMT1000 വീടുകളുടെ പുനര്‍നിര്‍മാണ സഹായവുമായി ഓര്‍ത്തഡോക്‌സ് സഭ
text_fieldsbookmark_border
കോട്ടയം: പ്രളയദുരിതത്തില്‍ വീട് നഷ്ടപ്പെട്ട 1000 പേര്‍ക്ക് ഭവന പുനർനിര്‍മാണ സഹായം നല്‍കുമെന്ന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അറിയിച്ചു. സേവന വിഭാഗമായ ആര്‍ദ്രയുടെ ആഭിമുഖ്യത്തില്‍ 1000 നിര്‍ധന കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കും. സഭ ആശുപത്രികളിൽ ചികിത്സ സഹായം നല്‍കും. പഠനസഹായം ഉറപ്പാക്കും. ഭക്ഷ്യസാധനങ്ങൾ, വസ്ത്രം, മരുന്ന് എന്നിവ വിതരണം ചെയ്യുകയും വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവർക്ക് സഹായം നല്‍കുകയും ചെയ്യും. വെള്ളിയാഴ്ച ഉപവസിച്ച് സഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം. മേൽപട്ടക്കാരും വൈദികരും സഭ സ്ഥാപനങ്ങളിലെ ജീവനക്കാരും സഭ അംഗങ്ങളായ ഉദ്യോഗസ്ഥരും കുറഞ്ഞത് ഒരുദിവസത്തെ വരുമാനം സഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ബാവ അഭ്യർഥിച്ചു. പ്രളയദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പ്രസിഡൻറും സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ കണ്‍വീനറും ഫാ. എബിന്‍ അബ്രഹാം കോഒാഡിനേറ്ററുമായ സമിതിയെ ബാവ നിയമിച്ചു.
Next Story