Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 11:05 AM IST Updated On
date_range 20 Aug 2018 11:05 AM ISTപ്രളയത്തിൽ മുങ്ങി പൂ വിപണി
text_fieldsbookmark_border
തൃശൂർ: വർഷങ്ങളായി അത്തം മുതലുള്ള പത്ത് ദിവസങ്ങൾ കേരളത്തിന് നിറം പകർന്നിരുന്നത് അയൽസംസ്ഥാനങ്ങളിൽ നിന്നെത്തിയിരുന്ന പൂക്കളാണ്. കേരളത്തിലെ ഉൾഗ്രാമങ്ങളിലെ കടകളിൽ വരെ ഗുണ്ടൽപ്പേട്ടിൽനിന്നും തോവാളയിൽനിന്നും മൈസൂരുവിൽ നിന്നുമുള്ള ചെണ്ടുമല്ലിക്കും ജെമന്തിക്കും വാടാർമല്ലിക്കും ഡിമാൻറുണ്ടായിരുന്നു. മഹാപ്രളയത്തിൽ കേരളം മുങ്ങിയതോടെ ഓണവിപണി പ്രതീക്ഷിച്ച പൂക്കച്ചവടക്കാരുടെയും സ്വപ്നങ്ങളുടെ നിറം കെട്ടുപോയിരിക്കുന്നു. തൃശൂരിലെ പൂമാർക്കറ്റ് പ്രധാനമായും പാറമേക്കാവിെൻറ മുമ്പിലും കിഴക്കേ ഗോപുരനടയിലുമാണ്. അത്തം കഴിയുന്നതോടെ ഉത്സവപ്രതീതിയാണ് ഈ പ്രദേശത്തിന്. കാറിലും ബൈക്കിലുമായി പൂക്കൾ വാങ്ങാനെത്തുന്നവർ, സ്കൂളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും പൂക്കള മത്സരത്തിനായി പൂ വാങ്ങാനെത്തുന്ന വിദ്യാർഥികൾ, ചെറുകിടക്കച്ചവടക്കാർ എന്നിവരെക്കൊണ്ടും അവരുടെ വാഹനങ്ങളെക്കൊണ്ടും നിറയുന്ന തേക്കിൻകാട് മൈതാനത്തിെൻറ പരിസരത്ത് ഇപ്പോൾ ഒരാൾ പോലുമില്ല. മൈസൂരുവിൽ നിന്നും ബംഗളൂരുവിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പ്രയാസപ്പെട്ട് എത്തിച്ച പൂക്കൾ ചീഞ്ഞുതുടങ്ങിയിട്ടും വാങ്ങാൻ ആളെത്തുന്നില്ല. പൂക്കടയുടെ പിറകുവശത്ത് ഇവ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച ദയനീയമാണ്. കിഴക്കേ ഗോപുരനടയിലെ 20 അടി നീളമുള്ള പൂക്കടക്ക് 11,000 രൂപയാണ് ദിവസവാടക. ജീവനക്കാർക്ക് നൽകുന്ന ശമ്പളവും കൂടിയാകുമ്പോൾ നഷ്ടത്തിെൻറ കണക്ക് ഇരട്ടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story