Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസജീവമായി ദുരിതാശ്വാസ...

സജീവമായി ദുരിതാശ്വാസ ക്യാമ്പുകൾ

text_fields
bookmark_border
ഇരിങ്ങാലക്കുട: മേഖലയിൽ മഴ കുറഞ്ഞു. ചിലയിടങ്ങളിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ടെങ്കിലും ആർക്കും വീടുകളിലേക്ക് തിരിച്ചുപോകുന്നതിനുള്ള സാഹചര്യം ആയിട്ടില്ല. ചേലൂരില്‍ നിന്ന് പടിയൂര്‍, എടതിരിഞ്ഞി, കാക്കത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോഴും വെള്ളത്തിന് കാര്യമായ കുറവില്ല. വഞ്ചി മാര്‍ഗമാണ് ജനങ്ങള്‍ പോകുന്നത്. ഇൗ പ്രദേശങ്ങളില്‍ പലരും വീടുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. വൈദ്യുതിയും കുടിവെള്ളവും പുനഃസ്ഥാപിച്ചിട്ടില്ല. ദുരിതാശ്വാസക്യാമ്പുകളിലേക്ക് സന്നദ്ധ സംഘടനകളുടെയും വിവിധ സ്ഥാപനങ്ങളുടെയും നിര്‍ലോഭമായ സഹായം ലഭിക്കുന്നുണ്ട്. ഐ.സി.എല്‍ എം.ഡി കെ.ജി. അനില്‍കുമാറി​െൻറ നേതൃത്വത്തിൽ വിവിധ ക്യാമ്പുകളിലേക്ക് പുതുവസ്ത്രങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. സഹായവസ്തുക്കളുമായി എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂനിയന്‍ പ്രസിഡൻറ് സന്തോഷ് ചെറാകുളവും എത്തി.
Show Full Article
TAGS:LOCAL NEWS 
Next Story