Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:59 AM IST Updated On
date_range 20 Aug 2018 10:59 AM ISTവ്യാപാര നഷ്ടം മറന്ന്, ഒരു കൈ സഹായിക്കാൻ വ്യാപാരി സമൂഹം
text_fieldsbookmark_border
തൃശൂർ: നഷ്ടങ്ങളുടെ വമ്പൻ കണക്കുകളിലേക്ക് തിരിഞ്ഞുനോക്കാനില്ല. ഒാണം വിപണിയും പ്രതീക്ഷിക്കുന്നില്ല. എങ്കിലും പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് ഒപ്പംകൂടാനാണ് നഗരത്തിലെ വ്യാപാരികളുടെ തീരുമാനം. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒഴുകുന്ന അരിയും പച്ചക്കറിയും അവശ്യ സാധനങ്ങളിലും അവരുടെ ൈകയൊപ്പുകളുണ്ട്. തീർന്നില്ല എല്ലാം നഷ്ടപ്പെട്ടവരെ കരകയറ്റാൻ കൃത്യമായ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാൻ ഒരുങ്ങുകയാണവർ. ഒാണവിപണി മുന്നിൽ കണ്ട് ഇറക്കിയ ചരക്കുകളിൽ പലതും വെള്ളത്തിലായി. വെള്ളത്തിലാവാത്തവ വിറ്റുപോകാനാവാത്ത സാഹചര്യമാണ്. എന്നിട്ടും ഉള്ള സാധനങ്ങളുമായി തുറന്നുവെച്ചിരിക്കുകയാണവർ. തൃശൂരിലെ സിറ്റി സെൻറർ, കല്ല്യാൺ, എലൈറ്റ് അടക്കം സൂപ്പർ മാർക്കറ്റുകളിൽ നിന്നാണ് സ്വകാര്യ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ ഒഴുകുന്നത്. കൊണ്ടുപോകുന്ന സാധനങ്ങളുടെ ലിസ്റ്റ് തരുന്നുണ്ടെങ്കിലും അവയുടെ പണം കിട്ടുമെന്ന് അറയുന്നില്ല. അരിയും പലചരക്കും ഒപ്പം ബ്രഷ്, പേസ്റ്റ്, ബ്രഡ്, നാപ്കിൻ അടക്കം അവശ്യ സാധനങ്ങളാണ് കൊണ്ടുപോകുന്നത്. ഇവക്ക് പണം ലഭിക്കുമെന്ന് ഉറപ്പില്ല. കുത്തക കമ്പനികളുെട അടക്കം സാധനങ്ങൾക്ക് കമ്പനികൾ ഇളവ് നൽകാതെ രക്ഷയില്ല. നാടു മുഴുവൻ ദുരിതത്തിൽ മുങ്ങുേമ്പാൾ സഹായഹസ്തത്തിന് കമ്പനികൾ തയാറാവുമെന്നാണ് പ്രതീക്ഷയെന്ന് ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് സി.എ. സലീം വ്യക്തമാക്കി. ചേംബർ ഒാഫ് കോമേഴ്സിൽ അംഗം കൂടിയായ ഇറാംഗ്രൂപ്പിെൻറ വമ്പൻ കണ്ടെയിനർ വിവിധ സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ മറ്റന്നാൾ എത്തിച്ചേരും. നാടുമുഴുവൻ സഹായം നീട്ടുേമ്പാൾ കൃത്യമായ രൂപരേഖയുമായി ഒരു ഗ്രാമത്തെ അടക്കം ദത്ത് എടുക്കുന്ന പദ്ധതികളാണ് ചേംബർ ഒാഫ് കോമേഴ്സ് ആവിഷ്കരിക്കുന്നത്. കൃത്യമായ മാനദണ്ഡം തയാറാക്കി ജില്ല അധികൃതരുമായി ചർച്ച ചെയ്തതിന് ശേഷം അടുത്ത ആഴ്ച കഴിഞ്ഞ് ഇത് പ്രഖ്യാപിക്കും. നിലവിൽ നൽകുന്ന സഹായത്തിന് പുറമേ വിദേശത്ത് നിന്നും അടക്കം കണ്ടെയിനറുകളിൽ സാധനങ്ങൾ എത്തിച്ചാണ് വ്യാപാരി വ്യവസായി സമിതി രംഗത്തുള്ളത്. പ്രളയം കെട്ടടങ്ങിയതിന് പിന്നാലെ സർക്കാർ വ്യാപാരികൾ അടക്കം വിവിധ മേഖലകളിലെ സന്നദ്ധ പ്രവർത്തകരെ വിളിച്ചുചേർത്ത് പുതിയ കേരള നിർമിതിക്ക് രൂപംനൽകണം. അതിന് സമിതിയുടെ പൂർണപിന്തുണയും സഹായവും സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി വാഗ്ദാനം ചെയ്തു. വീണ്ടെടുക്കണം, വ്യാപാര മേഖലയെയും തൃശൂർ: ഇതുവരെ അഭിമുഖീകരിക്കാത്ത ദുരന്തത്തിൽ എന്ത് ചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലാണ് വ്യാപാരികൾ. കടംവാങ്ങിയും വായ്പയെടുത്തുമാണ് വ്യാപാരികളുടെ ജീവിതം. ദുരിതാശ്വാസ പാക്കേജിൽ വ്യാപാരികൾക്ക് കൂടി സഹായകരമാവുന്ന പാക്കേജ് പ്രഖ്യാപിക്കണമെന്ന് തൃശൂർ ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് സി.എ. സലിമും വ്യാപാര വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടിയും ആവശ്യപ്പെട്ടു. ബാങ്ക് വായ്പകൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ മോറട്ടോറിയം പ്രഖ്യാപിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രത്യേക ശ്രദ്ധ നൽകി നികുതിയൊടുക്കാനുള്ള കാലാവധിയും ദീർഘിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story