Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:56 AM IST Updated On
date_range 20 Aug 2018 10:56 AM ISTപേമാരി: തല പുകച്ച് കാലാവസ്ഥ ഗവേഷകർ
text_fieldsbookmark_border
തൃശൂർ: സമാനതകളില്ലാതെ പെയ്തിറങ്ങിയ പേമാരിയുടെ കാരണങ്ങൾ തേടുകയാണ് കാലാവസ്ഥ ഗവേഷകർ. നാലു പ്രധാന കാരണങ്ങൾ നിരത്തുന്നുണ്ടെങ്കിലും അവ തന്നെയാണ് കാരണങ്ങൾ എന്ന് ഉറപ്പാക്കാനാവുന്നില്ല. 1924ന് സമാനമായ പ്രളയം പെയ്തിറങ്ങുേമ്പാഴും കാലാവസ്ഥ വ്യതിയാന സാഹചര്യങ്ങളുടെ പരിണിതമാണിതെന്ന നിഗമനത്തിലാണ് കാലാവസ്ഥ ഗവേഷകർ. സമുദ്രോപരിതല താപനില വർധിക്കുന്നതാണ് പേമാരിയുടെ പ്രധാന കാരണമായി വിലയിരുത്തുന്നത്. ഇൗ താപ വർധന ബംഗാൾ ഉൾക്കടലിൽ ഉണ്ടാക്കുന്ന ന്യൂനമർദങ്ങളാണ് ശക്തമായ നിലക്കാത്ത മഴക്ക് കാരണമത്രേ. വർധിക്കുന്ന താപനില ന്യൂനമർദത്തിലേക്കും പിന്നീട് അതിതീവ്ര ന്യൂനമർദത്തിലേക്കും ചുവടുമാറുകയാണ് . ചുഴലിക്കാറ്റിന് താഴെയുള്ള ഘട്ടമാണിത്. ഇതാണ് നിലക്കാതെയുള്ള പേമാരിക്ക് കാരണം. ഇതിനൊപ്പം സമുദ്ര സാഹചര്യം കൂടി ഒത്തുവരുന്നതിനാലാണ് കാര്യങ്ങൾ കൈവിട്ടുപോകുന്നത്. മൺസൂണിൽ ചുഴലിക്കാറ്റ് അത്യപൂർവമാണ്. താപനില 27 സെൻറിഗ്രേഡിന് മുകളിൽ എത്തിയാൽ മാത്രമേ ചുഴലിക്കാറ്റിന് സാധ്യതയുള്ളൂ. അതിന് മുേമ്പ ചൂട് തണുക്കുന്ന പ്രവണതയാണുള്ളത്. ഒരു മൺസൂണിൽ ഒന്നും രണ്ടും ഘട്ടങ്ങളിലായി 10 മുതൽ 14 വരെ ന്യൂനമർദങ്ങൾ ഉണ്ടാവാം. എന്നാൽ ഇക്കുറി ആദ്യം ഘട്ടം അവസാനിച്ച് രണ്ടാംഘട്ടത്തിെൻറ തുടക്കത്തിൽ തന്നെ പതിനഞ്ചോളം ന്യൂനമർദങ്ങൾ ഉണ്ടായി. മൺസൂണിെൻറ പ്രധാനഘടകമായ ന്യൂനമർദം ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലക്ക് അസാധാരണവും അസ്വാഭാവികവുമായി വന്നത് ഇത്തവണത്തെ സവിശേഷതയാണെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. അറബിക്കടലിൽ മഹാരാഷ്ട്ര - ഗുജറാത്ത് - കൊങ്കൺ ഭാഗങ്ങളിൽ നീണ്ടുകിടക്കുന്ന ന്യൂനമർദപാത്തിയും ഇതിൽ പ്രധാന ഘടകമാണ്. ഇത് ശക്തമായി നിലകൊള്ളുന്നതും മഴ വിട്ടുമാറാത്തതിന് കാരണമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നും പ്രവേശിക്കുന്ന പടിഞ്ഞാറൻ മൺസൂൺ കാറ്റിെൻറ ശക്തി ന്യൂനമർദപാത്തിയെ സജീവമായി നിലനിർത്തുന്ന ഘടകം കൂടിയാണ്. ഒപ്പം അറ്റ്ലാൻറിക് സമുദ്രം ഉൾപ്പെടുന്ന പശ്ചിമമേഖല സമുദ്രങ്ങളിൽ രൂപെപ്പടുന്ന സംവഹനവ്യൂഹം (മാഡം - ജൂലിയൻ ഒാസിലേഷൻ) മൺസൂണിനെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. ഇൗ അനുകൂല ഘടകങ്ങൾ എല്ലാം ഒത്തുവന്നതാണ് ഇക്കുറി കേരളം പ്രളയത്തിെൻറ ഭീകരതയിൽ മുങ്ങാൻ കാരണം. എന്നാൽ ഇവ പേമാരിക്ക് കാരണങ്ങളാണെങ്കിലും ഏത് ഘടകമാണ് കൂടുതൽ നിഴലിച്ചു നിൽക്കുന്നതെന്ന് മൺസൂണിന് പിന്നാലെ നടക്കുന്ന കൃത്യമായ പഠനത്തിൽ മാത്രമേ വിലയിരുത്താനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story