Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 5:26 AM GMT Updated On
date_range 20 Aug 2018 5:26 AM GMTകരൂപ്പടന്നയിൽ വെള്ളം ഇറങ്ങി തുടങ്ങി; ഗതാഗതം സുഗമമായിട്ടില്ല
text_fieldsbookmark_border
കരൂപ്പടന്ന: വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും മേഖലയിൽ ഗതാഗതം സുഗമമായിട്ടില്ല. കരൂപ്പടന്ന ആശുപത്രി ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവായി. കാവിൽകടവിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നു. ഇതുമൂലം കൊടുങ്ങല്ലൂർ ടൗണിലേക്കുള്ള യാത്ര പ്രയാസമാണ്. കരൂപ്പടന്ന - കടലായി റോഡിൽ വെള്ളം കുറഞ്ഞെങ്കിലും ഇതുവഴി യാത്ര അസാധ്യമാണ്. കോണത്തുകുന്ന് - ബ്രാലം റോഡിൽ അമരിപ്പാടത്ത് രൂക്ഷത കുറഞ്ഞെങ്കിലും നാലടിയോളം വെള്ളം ഇപ്പോഴുമുണ്ട്. വഞ്ചിയിലാണ് ഇതുവഴി യാത്രക്കാരെ കൊണ്ടുപോകുന്നത്. വള്ളിവട്ടം, കോഴിക്കോട് മേഖല നാലു ചുറ്റും വെള്ളം നിറഞ്ഞ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വള്ളിവട്ടം ഗവ. യു.പി. സ്കൂളിലേയും ഉമരിയ്യ സ്കൂളിലേയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വഞ്ചിയിലാണ് ഭക്ഷണവും വസ്ത്രവും അടക്കമുള്ള സാധനങ്ങൾ എത്തിക്കുന്നത്. കരൂപ്പടന്ന ചന്തയിൽ മൂന്നടിയോളം വെള്ളം താഴ്ന്നിട്ടുണ്ട്. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടായിരത്തഞ്ഞൂറോളം ആളുകളാണ് താമസിക്കുന്നത്.
Next Story