Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചീരക്കുഴി അണക്കെട്ട്​...

ചീരക്കുഴി അണക്കെട്ട്​ തകർന്നു

text_fields
bookmark_border
പഴയന്നൂർ: ചീരക്കുഴി അണക്കെട്ടി​െൻറ ഏഴു ഷട്ടറുകളിൽ മൂന്നെണ്ണം പൂർണമായും ബാക്കിയുള്ളത് ഭാഗികമായും തകർന്നു. ഷട്ടറുകളുടെ തൂണുകളിൽ കോൺക്രീറ്റ് പൊട്ടിയടർന്നു. തൂണുകൾ വിണ്ടു നിൽക്കുകയാണ്. അണക്കെട്ടിന് അനുബന്ധമായി നിർമിച്ച വാച്ച് ടവറി​െൻറ അടിത്തറ അടക്കം കനൽ റെഗുലേറ്ററും അനുബന്ധ റോഡുകളും വൈദ്യുതി തൂണുകളും പൂർണമായും ഒലിച്ചുപോയി. അണക്കെട്ടിേനാട് ചേർന്ന് സഞ്ചാരികൾ നിൽക്കാറുണ്ടായിരുന്ന ഭാഗം പൂർണമായും ഒലിച്ചു പോയി. ഉയർന്ന ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പൂർണ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
Show Full Article
TAGS:LOCAL NEWS 
Next Story