Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേച്ചേരി-അക്കിക്കാവ്...

കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡ് തുറന്നു

text_fields
bookmark_border
കുന്നംകുളം: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ ചൂണ്ടൽ പാറന്നൂരിൽ വെള്ളം കുറഞ്ഞില്ല. നാലാം ദിവസവും പാത തുറക്കാനായില്ല. എന്നാൽ കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡ് ശനിയാഴ്ച ഉച്ചയോടെ തുറന്നുകൊടുത്തു. റോഡിൽ രണ്ടടിയോളം വെള്ളം ഉെണ്ടങ്കിലും വലിയ വാഹനങ്ങൾ കടന്നുപോകാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചൂണ്ടൽ- പാറന്നൂരിൽ റോഡ് തകർന്നതിനാൽ സമാന്തര റോഡ് ഒരുക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ. കേച്ചേരിയിൽ നിന്ന് തലക്കോട്ടുകര വഴി പാത്രമംഗലം- പാഴിയോട്ടുമുറിയിൽ നിന്ന് കുന്നംകുളം എത്താനുള്ള ശ്രമമാണ് ഒരുക്കുന്നത്. കുന്നംകുളം നഗരസഭ പ്രദേശത്ത് അഞ്ചിടത്താണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത്. 350 ൽ പരം ആളുകളാണ് ഇവിടെ എത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ മൂത്തുകുന്നത്ത് നിന്ന് 40 പേർ കൈക്കുഞ്ഞുങ്ങളുമായാണ് ശനിയാഴ്ച വൈകീട്ടോടെ കുന്നംകുളത്ത് എത്തിയിട്ടുള്ളത്. ഇവരെ ബഥനി സ​െൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ താമസിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ക്യാമ്പുകളിൽ കഴിയുന്നവർ സുരക്ഷിതരാണെന്നും ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൻ സീത രവീന്ദ്രൻ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story