Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2018 5:27 AM GMT Updated On
date_range 19 Aug 2018 5:27 AM GMTകാലവർഷം: പുന്നയൂരിൽ ആറ് വീടുകൾ തകർന്നു
text_fieldsbookmark_border
പുന്നയൂർ: കാലവർഷത്തെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലുമായി പുന്നയൂർ പഞ്ചായത്തിൽ മാത്രം ആറ് വീടുകൾ തകർന്നു. പുന്നയൂർ, എടക്കഴിയൂർ വില്ലേജ് പരിധികളിലായി വെള്ളി, ശനി ദിവസങ്ങളിലാണ് വീടുകൾ തകർന്നത്. എടക്കര ജുമാഅത്ത് പള്ളിക്ക് കിഴക്ക് ഒവാട്ട് പ്രദീപിെൻറ ഓട് മേഞ്ഞ വീടാണ് ഏറ്റവും ഒടുവിൽ നിലം പതിച്ചത്. കുട്ടാടൻ പാടത്തിെൻറ സമീപത്ത് വെള്ളം ഉയർന്ന് നിൽക്കുന്ന പറമ്പിലാണീ വീട്. സംഭവ സമയം വീട്ടുകാർ എടക്കരയിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ഒവ്വാട്ട് അയ്യപ്പൻകുട്ടിയുടെ മകൻ ബാബുവിെൻറ വീട്, മാളിയേക്കൽ അബുവിെൻറ മകൻ മുസ്തഫയുടെ ഓല മേഞ്ഞ വീട്, അവിയൂർ കുഴപ്പാട്ട് മോഹനെൻറ വീട് എന്നിവ തകർന്നു. എടക്കഴിയൂർ പഞ്ചവടി കൃഷി പുളിക്കൽ വീട്ടിൽ ഐഷയുടെ വീട് മുഴുവനായും തകർന്നു. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഷഹർബാൻ, വൈസ് പ്രസിഡൻറ് ആർ.പി. ബഷീർ, വടക്കോട് പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ വി.കെ. പത്മകുമാർ, സ്പെഷൽ വില്ലേജ് ഓഫിസർ ജാസ്മിൻ ഹംസ, പഞ്ചായത്ത് അംഗങ്ങളായ ബുഷറ നസീർ ,സി.എം. സുധീർ എന്നിവർ വീടുകൾ സന്ദർശിച്ചു.
Next Story