Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2018 10:54 AM IST Updated On
date_range 19 Aug 2018 10:54 AM ISTആശങ്കയിൽ മാള; രക്ഷാപ്രവർത്തനം ഉൗർജിതം
text_fieldsbookmark_border
ദുരിതാശ്വാസ ക്യാമ്പുകളിൽ ഇരുപതിനായിരത്തോളം പേർ ക്യാമ്പിൽ കഴിയുന്ന പലർക്കും പനി തുടങ്ങിയ അസുഖങ്ങൾ ബാധിച്ചിട്ടുണ്ട് പുഴ വെള്ളത്തിെൻറ കുത്തൊഴുക്കിൽ മാള കോട്ടമുറി - ചാലക്കുടി റോഡിൽ കൊടവത്തു കുന്നിൽ റോഡ് രണ്ടിടത്ത് രണ്ടായി പിളർന്നു മാള: ചാലക്കുടി പുഴ കരകവിഞ്ഞ് ഗതിമാറി ഒഴുകിയ മാള മേഖലയിൽ ഒറ്റപ്പെട്ടു പോയവർക്കായി തിരച്ചിൽ ഉൗർജിതം. ബി.എസ്.എഫ് രംഗത്തിറങ്ങിയിട്ടുണ്ട്. കാടുകുറ്റി, അന്നമനട, കുഴൂർ പഞ്ചായത്തുകളിൽ ഭൂരിപക്ഷ പ്രദേശങ്ങളിലും വെള്ളം ഉയർന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഗതിമാറിയ പുഴ പലയിടത്തും തുരുത്തുകൾ തീർത്തു. ഇരുപതിനായിരത്തോളം പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. വീടുകൾ മുങ്ങി സകലതും നഷ്ടപ്പെട്ടവരാണ് ഭൂരിപക്ഷവും. ഇതിനിടെ കുണ്ടൂർ, കൊച്ചുകടവ്, വാളൂർ, പ്രദേശങ്ങളിൽ നിരവധി പേരെ കാണാതായി. ഇവിടെ ഒട്ടേറെ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ തകർന്നു വീണു. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് സർക്കാർ സംവിധാനം ഉണർന്ന് പ്രവർത്തനമാരംഭിച്ചു. ബി.എസ്.എഫ്. ഭടന്മാരായ 81 പേർ മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ എത്തി. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങി കിടപ്പുണ്ടോയെന്ന പരിശോധ ഊർജിതമാണ്. പൊലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് വാഹനങ്ങൾ സജീവമായി രംഗത്തുണ്ട്. പുഴ വെള്ളത്തിെൻറ കുത്തൊഴുക്കിൽ മാള കോട്ടമുറി - ചാലക്കുടി റോഡിൽ കൊടവത്തു കുന്നിൽ റോഡ് രണ്ടിടത്ത് രണ്ടായി പിളർന്നു. പ്രദേശത്തെ ഏതാനും വീടുകളും തകർന്നിട്ടുണ്ട്. മാള, അന്നമനട ടൗണുകളിൽ നിരവധി സ്ഥാപനങ്ങൾ വെള്ളത്തിൽ മുങ്ങി. ശനിയാഴ്ച പകൽ പുഴയിൽ വെള്ളത്തിെൻറ ഒഴുക്ക് ശമിച്ചത് സേവന പ്രവർത്തനങ്ങൾക്ക് സഹായകമായിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പലർക്കും പനി തുടങ്ങിയ അസുഖങ്ങൾ ബാധിച്ചിട്ടുമുണ്ട്. കുട്ടികളുൾപ്പെടെ മാള ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർക്കാർ ഡോക്ടർമാർ ക്യാമ്പുകളിലെത്തി രോഗികെള പരിശോധിച്ചു. ഭക്ഷ്യ വിതരണ മേഖലയെ പ്രതിസന്ധിയിലാക്കി ഭക്ഷ്യക്ഷാമവും അനുഭവപ്പെടുന്നു. മാള സിവിൽ സെപ്ലെകോയുടെ കെട്ടിടത്തിൽ വെള്ളം കയറി അമ്പതോളം അരി ചാക്കുകൾ നശിച്ചു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കഴിയാത്തതും പ്രതികൂലമായി. പുഴയോര പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും ഉണ്ട്. എന്തും നേരിടാൻ തയാറായി രംഗത്തുണ്ടെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ പറഞ്ഞു. മാവേലി സ്റ്റോറുകളിൽ വിതരണം തുടങ്ങി മാള: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യത്തിന് അരിയും പലവ്യഞ്ജനങ്ങളും എത്തിക്കാൻ മാവേലി സ്റ്റോറുകൾ വഴി വിതരണത്തിന് തുടക്കമായി. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ഒാഫിസർ നൽകുന്ന പട്ടിക പ്രകാരമാണ് സാധനങ്ങൾ നൽകുന്നത്. ബന്ധപ്പെട്ട മാവേലി സ്റ്റോറിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. മാവേലി സ്റ്റോറുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story