Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകനോലി പടിഞ്ഞാറൻ...

കനോലി പടിഞ്ഞാറൻ തീരദേശ മേഖലയിലേക്ക്

text_fields
bookmark_border
പാവറട്ടി: കനോലി കനാൽ നിറഞ്ഞതോടെ വെങ്കിടങ്ങ്, മണലൂർ‌, മുല്ലശ്ശേരി, പാവറട്ടി പഞ്ചായത്തുകളുടെ പടിഞ്ഞാറൻ തീരദേശ മേഖലയിലേക്ക് ക്രമാതീതമായി വെള്ളം കയറി തുടങ്ങി. തൊയക്കാവ്, പാടൂർ, ഇടിയഞ്ചിറ, തിരുനെല്ലൂർ, പെരിങ്ങാട്, ചുക്കു ബസാർ, കൈതമുക്ക്, പൈങ്കണ്ണിയൂർ, കൂരികാട്, മുനക്കകടവ്, കോന്നൻ ബസാർ, വെന്മെനാട്, കുണ്ടുവകടവ്, മരുതയൂർ, കാളാനി, ചക്കംകണ്ടം ഭാഗങ്ങളിലെ വീടുകളിലേക്കും റോഡുകളിലേക്കുമാണ് വെള്ളം കയറുന്നത്. പ്രദേശത്തെ ഗതാഗതം താറുമാറായി. പലരും വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് താമസം മാറി തുടങ്ങി. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story