Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുഹൃത്തിനെ...

സുഹൃത്തിനെ തലക്കടിച്ച്​ കൊന്ന കേസിൽ ജീവപര്യന്തം തടവ്​

text_fields
bookmark_border
തൃശൂർ: സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ജില്ലയിലെ വരാപ്പുഴ വില്ലേജ് മുട്ടിക്കാനം ചാത്തങ്ങാട്ട് വീട്ടില്‍ ഗിരിജ​െൻറ മകന്‍ വിനുവിനെ (32) കൊലപ്പെടുത്തിയ കേസില്‍ വെണ്ണല കൊല്ലംപറമ്പില്‍ ബൈജുവിനെയാണ് (49) ശിക്ഷിച്ചത്. തൃശൂര്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എ. ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്. ബൈജുവി​െൻറ അന്നമനടയിലെ ഭാര്യവീട്ടില്‍ 2008 ഏപ്രിൽ 14നാണ് കേസിനാസ്പദ സംഭവം നടന്നത്. മാള െപാലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിഴത്തുകയില്‍നിന്നും ഒന്നര ലക്ഷം രൂപ നാലാം സാക്ഷിയായ, മരിച്ച വിനുവി​െൻറ ഭാര്യക്ക് നൽകണമെന്ന് കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്നു മാസവും അധികം കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.ഡി. ബാബു ഹാജരായി.
Show Full Article
TAGS:LOCAL NEWS 
Next Story