Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 5:41 AM GMT Updated On
date_range 18 Aug 2018 5:41 AM GMT'സ്േനഹപ്പൊതി'ക്ക് കൈനീട്ടുന്നു; ജനറൽ ആശുപത്രി
text_fieldsbookmark_border
തൃശൂർ: മഴപ്പെയ്ത്തിൽ പരിക്കേറ്റ് ഏറ്റവുമധികം പേർ എത്തുന്ന തൃശൂർ ജനറൽ ആശുപത്രി സുമനസ്സുകളുടെ 'സ്നേഹപ്പൊതി'ക്ക് സഹായം തേടുന്നു. ആശുപത്രിയിൽ 25 ശതമാനം ജീവനക്കാർക്കുപോലും എത്താനാവുന്നില്ല. ഉള്ളവർ ആശുപത്രിയിൽ താമസിച്ച് സേവനം നൽകുകയാണ്. ഇവരും കിടപ്പ് രോഗികളും ഭക്ഷണത്തിനാണ് ഇപ്പോൾ െകെനീട്ടുന്നത്. ആശുപത്രിക്കകത്തോ സമീപത്തോ ഭക്ഷണം കിട്ടാനില്ല. ദിവസം 100 പേർക്കെങ്കിലും ഭക്ഷണം വേണം. ഇത് സംഘടിപ്പിക്കാൻ ചില േഡാക്ടർമാർ മുൻൈകയെടുക്കുന്നുണ്ട്. ആരെങ്കിലും സഹായിക്കാനുണ്ടെങ്കിൽ സുഗമമായി നടക്കുമെന്ന പ്രതീക്ഷയിലാണ് അവർ. സന്നദ്ധതയുള്ളവർ ഡോ. പ്രശാന്ത് 94963 31164, ഡോ. സന്തോഷ് ബാബു 98460 88468 എന്നിവരെ വിളിക്കണം. 'അൻപൊട് തൃശൂർ' സഹായം തേടുന്നു തൃശൂർ: പ്രളയ ബാധിതരെ സഹായിക്കാൻ, അവരിലേക്ക് സാധന സാമഗ്രികൾ എത്തിക്കാൻ 'അൻപൊട് തൃശൂർ' എന്ന താൽക്കാലിക കൂട്ടായ്മ സഹായം തേടുന്നു. തൃശൂർ നഗരത്തിലെ കലക്ഷൻ സെൻറർ സെൻറ് തോമസ് കോളജാണ്. ഉപേയാഗിച്ചതാണെങ്കിലും വല്ലാതെ പഴകാത്ത വസ്ത്രങ്ങൾ, ബെഡ്ഷീറ്റ്, പേസ്റ്റ്, സോപ്പ്, സാനിറ്ററി നാപ്കിൻ, സ്പൂൺ, പ്ലേറ്റ്, ഗ്ലാസ്, അരി, പഞ്ചസാര, പരിപ്പ്, കടല, കാപ്പിപ്പൊടി, തേയില തുടങ്ങി പഠനോപകരണങ്ങൾ വരെ എന്തും ഇവിടെ എത്തിക്കാം. ഫോൺ: 94474 41996, 75106 97113.
Next Story