Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 5:41 AM GMT Updated On
date_range 17 Aug 2018 5:41 AM GMTപ്രളയക്കെടുതി
text_fieldsbookmark_border
വടക്കേക്കാട്: പഞ്ചായത്തിലെ കോളനികളിൽ വെള്ളം കയറി നൂറുകണക്കിന് വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടായി. വീട്ടുകാരെ തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂൾ, കൊച്ചനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഞമനേങ്ങാട് കണ്ടമ്പുള്ളി എൽ.പി.സ്കൂൾ, കവുക്കാനപ്പെട്ടി എ.എൽ.പി.സ്കൂൾ വൈലത്തൂർ സെൻറ് സിറിയക് പള്ളി എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു. മണികണ്ഠേശ്വരം, കൊമ്പത്തേൽപടി, നായരങ്ങാടി കവലകളിൽ കടകളിലേക്ക് വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നനഞ്ഞു ഉപയോഗശൂന്യമായി.
Next Story