Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:06 AM IST Updated On
date_range 17 Aug 2018 11:06 AM ISTനിരവധി വീടുകളിൽ വെള്ളം കയറി
text_fieldsbookmark_border
എറിയാട്: പ്രധാന പെരുംതോടുകളായ പടന്ന, ചുങ്കം തോടുകൾ കരകവിഞ്ഞതോടെ . കടൽക്ഷോഭത്തെ തുടർന്ന് ഇടിയൻചാൽകര മുതൽ വടക്കോട്ട് അറപ്പ വരെയുള്ള പ്രദേശങ്ങളിൽ കരയിലേക്ക് വെള്ളം അടിച്ചുകയറി ഒട്ടേറെ വീടുകൾ വെള്ളത്തിലാണ്. പടന്ന മുതൽ വടക്കോട്ട് എടവിലങ്ങ് സൊസൈറ്റി വരെ തോടിെൻറ ഇരുകരകളിലുള്ളവരെയും കടലോര നിവാസികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അഴീക്കോട്, എറിയാട് വില്ലേജുകളിലായി ഏഴോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കേരള വർമ സ്കൂൾ, ശിശു വിദ്യാപോഷിണി എൽ.പി സ്കൂൾ, അഴീക്കോട് ഗവ. യു.പി സ്കൂൾ, ഹമദാനിയ യു.പി.സ്കൂൾ, ഐ.എം.യു.പി സ്കൂൾ, മുനക്കൽ സൂനാമി ദുരിതാശ്വാസ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. ഇവിടേക്ക് അഞ്ഞൂറോളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. വേലിയേറ്റത്തിൽ, കാഞ്ഞിരപ്പുഴയുടെ താഴ്ന്ന കരകളിലേക്ക് വെള്ളം കയറി. കായലിലെ ശക്തമായ ഒഴുക്കിനെതിരെ വേലിയേറ്റ സമയം കടലിൽ നിന്നുള്ള വെള്ളത്തിെൻറ പ്രതിരോധം കൂടിയായതോടെ പെരും തോടുകളിൽ നിന്നും കായലിലേക്കുള്ള ഒഴുക്കിനെ ബാധിച്ചു. തോട് കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ പറമ്പിലും കൈത്തോടുകളിലും വെള്ളം നിറഞ്ഞു. അതേസമയം എറിയാടിെൻറ തീരമേഖലയിലെ വെള്ളം ഒഴുക്കിവിടാൻ കടലിലേക്ക് ചേരുന്ന അറപ്പത്തോട് തുറന്നു വിട്ടു. കാഞ്ഞിരപ്പുഴ കനോലി കനാലും ചാലക്കുടിപ്പുഴയുമായി ചേരുന്ന ഭാഗങ്ങളിൽ വെള്ളക്കെട്ടിൽ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാൻ അഴീക്കോട് നിന്ന് മത്സ്യബന്ധന വള്ളങ്ങളും പോയിട്ടുണ്ട്. കുട്ടവഞ്ചികളിൽ മൈസൂർ സ്വദേശികളുടെ സേവനവും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. സന്നദ്ധ സംഘടനകളും, ജീവകാരുണ്യ പ്രവർത്തകരും സേവന പ്രവർത്തനങ്ങളുമായി ദുരിതമേഖലകളിലും ക്യാമ്പുകളിലും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story