Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:06 AM IST Updated On
date_range 17 Aug 2018 11:06 AM ISTകൊടുങ്ങല്ലൂരിൽ ക്യാമ്പുകളിൽ ആയിരങ്ങൾ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: പ്രളയം കടുത്ത കെടുതി വിതച്ച കൊടുങ്ങല്ലൂർ താലൂക്കിൽ ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്. കനോലി കനാലും കാഞ്ഞിരപുഴയും മറ്റു ജലാശയങ്ങളും കര കവിഞ്ഞതോടെ വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് മേഖലയിലുണ്ടായത്. കനോലികനാലിൽ നിന്ന് 200 മീറ്റർ വരെ കരയിലേക്ക് വെള്ളം കയറി. പല വീടുകളും നാശത്തിെൻറ വക്കിലാണ്. ഇനിയും ക്യാമ്പുകൾ തുറക്കേണ്ടിവരുമെന്നും അധികൃതർ പറയുന്നു. മതിലകം കണ്ടെയ്നർ സ്റ്റേഷന് സമീപം ഒാേട്ടാറിക്ഷ തൊഴിലാളിയായ പാമ്പിനെഴുത്ത് റാഫിയുടെ വീടിെൻറ ഒരു ഭാഗം തകർന്നു. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്ഷേത്രം വളപ്പിൽ കൂറ്റൻ ആൽമരം കടപുഴകി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. വ്യാഴാഴ്ച ഉച്ചവരെ താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നാലായിരത്തോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. നിരവധി പേർ ബന്ധുക്കളുടെ വീടുകളിലേക്കും മാറിയിട്ടുണ്ട്. കനോലി തീരത്തെ മതിലകം തൃപ്പേക്കുളം പാലത്തിന് സമീപം, മഴുവഞ്ചേരി തുരുത്ത്, കിഴക്കുംപുറം, മതിൽമൂല, കുത്തേരി കടവ്, പൂവ്വത്തുംകടവ്, എസ്.എൻ.പുരം കല്ലുംപുറം, ആല ഗോതുരുത്ത്, കോതപറമ്പ്, ഉഴുവത്ത് കടവ്, കൊടുങ്ങല്ലൂർ നഗരത്തോട് ചേർന്ന് കാവിൽ കടവ്, പുല്ലൂറ്റ് വില്ലേജിെൻറ വിവിധ ഭാഗങ്ങൾ, കാഞ്ഞിരപുഴയുടെ തീരങ്ങൾ, പൊയ്യ, കോട്ടപ്പുറം കായലോരങ്ങൾ, മേത്തല തുടങ്ങിയ പ്രദേശങ്ങിൽ വെള്ളം കയറി. അഴീക്കോട്, എറിയാട്, എടവിലങ്ങ്, പി.വെമ്പല്ലൂർ, കൂളിമുട്ടം പ്രദേശങ്ങളെയും മഴക്കെടുതി കാര്യമായി ബാധിച്ചിരിക്കുകയാണ്. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും കൊടുങ്ങല്ലൂർ നഗരസഭയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story