Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 5:32 AM GMT Updated On
date_range 17 Aug 2018 5:32 AM GMTദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യക്ഷാമം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്കിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ ഭക്ഷ്യക്ഷാമത്തിൽ. അടിയന്തര സാഹചര്യം പരിഗണിച്ച് കഴിയുന്നവർ സഹായിക്കണമെന്ന് കൊടുങ്ങല്ലൂർ പൊലീസ് മൈതാനം കേന്ദ്രമായി ആരംഭിച്ച കേന്ദ്രത്തിന് നേതൃത്വം നൽകുന്ന എം.എൽ.എമാരായ വി.ആർ. സുനിൽ കുമാർ, ഇ.ടി. ടൈസൻ, മുനിസിപ്പൽ ചെയർമാൻ കെ.ആർ.ജൈത്രൻ തുടങ്ങിയവർ അഭ്യർഥിച്ചു. മേഖലയിൽ അമ്പതോളം ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. നാലായിരത്തോളം കുടുംബങ്ങളാണുളളത്. അരി, പയർ വർഗങ്ങൾ, പരിപ്പ് , ഉപ്പ്, മഞ്ഞൾപൊടി തുടങ്ങിയവയും മറ്റ് ഭക്ഷ്യ സാധനങ്ങളുമാണ് ആവശ്യം. കൂടാതെ പായ, പ്ലാസ്റ്റിക്ക് ഷീറ്റ് , കിടക്ക വിരി, പുതപ്പ് , ബ്ലാങ്കെറ്റ്, മെഴുകുതിരി, തീപ്പെട്ടി, കൊതുകുതിരി പുതിയ വസ്ത്രങ്ങള്‍, സ്വെറ്ററുകൾ. കുട്ടികളുടെയും , സ്ത്രീകളുടെയും നാപ്കിന്‍, മരുന്നുകള്‍ ( പാരെസറ്റമോള്‍ , ഒ.ആര്‍.എസ്), ഡെറ്റോള്‍, ജലശുദ്ധീകരണ ടാബ്ലറ്റുകൾ എന്നിവയാണ് ആവശ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846733112, 9946786210 നമ്പറുകളിൽ ബന്ധപ്പെടണം. പണം സ്വീകരിക്കില്ല. സന്നദ്ധ പ്രവർത്തനത്തിന് താൽപര്യമുള്ള യുവതീ യുവാക്കൾ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.
Next Story