Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 5:32 AM GMT Updated On
date_range 17 Aug 2018 5:32 AM GMTകടവല്ലൂർ പഞ്ചായത്ത് പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി
text_fieldsbookmark_border
പെരുമ്പിലാവ്: . കുറവൻകോളനി, കണക്കകോളനി എന്നിവ ഒറ്റപ്പെട്ടു. പെരുമ്പിലാവ് അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്ത് കൽപുറത്ത് കമലാക്ഷിയമ്മയുടെ മകൾ കുമാരിയുടെ വീടിെൻറ പിറക് വശം മഴയിൽ തകർന്നു. ആളപായമില്ല. കമ്പിപ്പാലം -അക്കിക്കാവ് പാറേമ്പാടം എന്നിവിടങ്ങിൽ ഒട്ടനവധി വീടുകളിൽ വെള്ളം കയറി. റോഡിൽ വെള്ളം കയറിയതോടെ സംസ്ഥാന പാതയിൽ കുന്നംകുളം - കുറ്റിപ്പുറം റോഡിൽ ഗതാഗതം നിലച്ചു. അക്കിക്കാവിൽ ഐ.പി.സി പെന്തക്കോസ്ത് പ്രാർഥനാലയത്തിൽ ഭൂമിക്കടിയിൽ നിന്ന് ഉറവ പൊങ്ങി വെള്ളം കയറി. പാസ്റ്ററേയും കുടുംബത്തേയും മാറ്റി പാർപ്പിച്ചു. സംസ്ഥാന പാതയിലെ പാറേമ്പാടത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കൊങ്ങണൂർ, അകതിയൂർ റോഡിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. കടവല്ലൂർ പാടത്ത് വെള്ളം നിറഞ്ഞതോടെ റോഡിെൻറ ഇരുവശവും ഇടിഞ്ഞു തുടങ്ങി. മേഖലയിലെ നിരവധി പേരെ മാറ്റി പാർപ്പിച്ചു. കുറവൻകോളനി ഒറ്റപ്പെട്ടു. സമീപവാസികളുടെ ശ്രമഫലമായി ബന്ധുക്കളുടെ വീടുകളിലേക്കും സ്കൂളുകളിലേക്കും മാറ്റി പാർപ്പിച്ചു.
Next Story