Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​തംഭിച്ച്​ ജനജീവിതം

സ്​തംഭിച്ച്​ ജനജീവിതം

text_fields
bookmark_border
തൃശൂർ: ജനജീവിതം സംതംഭിപ്പിച്ച് രണ്ടുദിവസമായി ജില്ലയിൽ മഴ ഇടതടവില്ലാതെ പെയ്യുകയാണ്. ഗതാഗത സൗകര്യങ്ങൾ ഏതാണ്ട് പൂർണമായി നിലച്ചു. അതുകൊണ്ടു തന്നെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെട്ടു പോകുന്നതിന് തന്നെ തടസ്സമാണ് നേരിട്ടത്. പെരുമഴയിൽ റെയിൽപാളത്തിലേക്കും റോഡുകളിലേക്ക് വെള്ളം കയറിയതോടെ ജില്ലയിൽ െട്രയിൻ - ബസ് ഗതാഗതം നിലച്ചു. അതിനിടെ കെ.എസ്.ആർ.ടി.സിക്കും കൃത്യമായ സർവിസ് നടത്താനായില്ല. വെള്ളപ്പൊക്കത്തി​െൻറ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് എത്തിച്ചേരാനാവാത്ത സാഹചര്യവും കെ.എസ്.ആർ.ടി.സി റൂട്ടുകൾ മുടങ്ങാൻ കാരണമാണ്. പൊലീസ് നൽകുന്ന നിർദേശം അനുസരിച്ചാണ് വ്യാഴാഴ്ച സർവിസുകൾ നടത്തിയത്. അതിനിടെ ഹെലികോപ്ടറിൽ രക്ഷിച്ചുകൊണ്ടുവന്ന് കുട്ടനെല്ലൂരിലും കേരളവർമ കോളജിലും ഇറക്കിയവരെ സുരക്ഷിതസ്ഥലങ്ങളിൽ എത്തിക്കുന്നതിന് കലക്ടർ കെ.എസ്.ആർ.ടി.സിയുടെ സഹായം തേടി. കുതിരാനിൽ മണ്ണിടിഞ്ഞതിനാൽ വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. പാലക്കാട്ടേക്കുള്ള ബസ് സർവിസ് നിർത്തി. പുഴയ്ക്കൽ മേഖലയിൽ വെള്ളംകയറിയതോടെ കുന്നംകുളം റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. വിയ്യൂർ മേലഖയിൽ വെള്ളം കയറിയതോടെ വടക്കാഞ്ചേരി ഭാഗത്തേക്കുള്ള ഗതാഗതവും നിലച്ചു. ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളംകയറിയതോടെ എറണാകുളത്തേക്കുള്ള ഗതാഗതവും സ്തംഭിച്ചു. തൃപ്രയാർ റൂട്ടിൽ കണിമംഗലത്ത് വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള ബസുകൾ ശക്തനിൽ നിന്നും ഒല്ലൂർ - പൂച്ചിന്നിപാടം വഴിയാണ് പോയത്. ബസുകൾ കുറവായിരുന്നു. മുണ്ടുപ്പാലം ജങ്ഷനിൽ വെള്ളംകയറി. വടക്കേ ബസ് സ്റ്റാൻഡിൽ നിന്ന് മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജിലേക്കുള്ള ബസ് സർവിസ് നിലച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ റോഡുകളിൽ വെള്ളം കയറിയതോടെ പല റോഡുകളിലും ഗതാഗതം പൊലീസ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ആയിരത്തിലേറെ വീടുകളിൽ വെള്ളം കയറി.വിയ്യൂർ പണ്ടിക്കാവ് രണ്ടു വീടുകൾ തകർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story