Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 10:57 AM IST Updated On
date_range 17 Aug 2018 10:57 AM ISTകാലവര്‍ഷക്കെടുതി നേരിടാന്‍ എല്ലാവരും ഒന്നിക്കണം - മന്ത്രി മൊയ്തീന്‍
text_fieldsbookmark_border
തൃശൂർ: കേരളം സമാനതകളില്ലാത്ത കാലവര്‍ഷക്കെടുതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കെടുതി നേരിടാന്‍ എല്ലാവരും ഒന്നിക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍. തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറില്‍സ്വാതന്ത്ര്യ ദിനാചരണത്തിെൻറ ജില്ല തല പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. പി.കെ.ബിജു എം.പി, അഡ്വ.കെ.രാജന്‍ എം.എല്‍.എ, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, തൃശൂര്‍ റേഞ്ച് ഐ.ജി എം. ആര്‍. അജിത്കുമാര്‍ ,ജില്ല കലക്ടര്‍ ടി.വി. അനുപമ, തൃശൂര്‍ ജില്ല പൊലീസ് മേധാവി (റൂറല്‍) എം.കെ. പുഷ്‌ക്കരന്‍, തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്ര, ഡെ. മേയര്‍ ബീന മുരളി, എ.ഡി.എം സി. ലതിക, അസി. കലക്ടര്‍ പ്രേം കൃഷ്ണന്‍, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2018ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എ.സി.മൊയ്തീന്‍ മെഡലുകള്‍ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story