Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലവര്‍ഷം :...

കാലവര്‍ഷം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി

text_fields
bookmark_border
തൃശൂർ: ജില്ലയില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് കലക്ടറേറ്റിലെത്തി വിലയിരുത്തി. ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷണ സാധനങ്ങളും മരുന്നും വസ്ത്രവും വെള്ളവും എത്തിക്കാനും എല്ലാ വകുപ്പുകളും പൂര്‍ണ സജ്ജമായിരിക്കാനും അദ്ദേഹം നിർദേശിച്ചു. ഏതു സന്ദര്‍ഭങ്ങളിലും സഹായമെത്തിക്കുന്ന കാര്യത്തില്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹം പറഞ്ഞു. ജില്ല കലക്ടര്‍ ടി.വി.അനുപമ, സബ് കലക്ടര്‍ ഡോ.രേണുരാജ്, അസി.കലക്ടര്‍ പ്രേംകൃഷ്ണന്‍ മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കെ.രാജന്‍ എം.എല്‍.എയും കണ്‍ട്രോള്‍ റൂമിലെത്തി കാര്യങ്ങള്‍ തിരക്കി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ജീവനക്കാര്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണം തൃശൂർ: ജില്ലയിലെ ദുരന്തനിവാരണ നടപടികള്‍ ഊര്‍ജിതമാക്കുന്നതി​െൻറ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ ബന്ധപ്പെട്ട താലൂക്ക് ഓഫിസുകളില്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ല കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു.താലൂക്ക് ഓഫിസില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ജീവനക്കാര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിലോ തൊട്ടടുത്ത ദുരിതാശ്വാസ ക്യാമ്പുകളിലോ റിപ്പോര്‍ട്ട് ചെയ്യണം. കമീഷന്‍ സിറ്റിങ് മാറ്റി തൃശൂർ: പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ കമീഷന്‍ അരണാട്ടുകര ടാഗോര്‍ സ​െൻറിനറി ഹാളില്‍ വെള്ളി, ശനി നടത്താനിരുന്ന അദാലത്ത് മാറ്റിയതായി അസി.രജിസ്ട്രാര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story