Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:29 AM GMT Updated On
date_range 15 Aug 2018 5:29 AM GMTജയന്തി ആഘോഷ ചെലവ് ചുരുക്കും; തുക ദുരിതാശ്വാസത്തിന്
text_fieldsbookmark_border
തൃശൂർ: ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിെൻറ വർണാഭമായ ചടങ്ങുകൾ ഒഴിവാക്കി ചെലവു ചുരുക്കി കിട്ടുന്ന തുക സംസ്ഥാനത്ത് പ്രകൃതി ദുരന്തം നേരിടുന്നവർക്കായി നൽകാൻ എസ്.എൻ.ഡി.പി യോഗം തൃശൂർ യൂനിയൻ കൗൺസിൽ യോഗം തീരുമാനിച്ചു. പരമാവധി ഫണ്ട് സ്വരൂപിക്കാൻ എല്ലാ ശാഖകൾക്കും നിർദേശം നൽകും. ശ്രീനാരായണ പുരുഷ സംഘം 10,000 രൂപ ഫണ്ടിലേക്ക് കൈമാറി. യോഗം അസിസ്റ്റൻറ് സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. തൃശൂർ യൂനിയൻ പ്രസിഡൻറ് െഎ.ജി. പ്രസന്നൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. രാജേന്ദ്രൻ, ടി.ആർ. രഞ്ജു, കെ.വി. വിജയൻ, മോഹൻ കുന്നത്ത്, എൻ.വി. രഞ്ജിത്ത്, മനോജ് കുമാർ, ഇന്ദിരാദേവി, പത്മിനി ഷാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story