Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകമല സുറയ്യ സാഹിത്യ...

കമല സുറയ്യ സാഹിത്യ പുരസ്​കാരം

text_fields
bookmark_border
തൃശൂർ: അംഗപരിമിതരുടെ ക്ഷേമത്തിനും സാമൂഹിക ഉന്നമനത്തിനും സാംസ്കാരിക വളർച്ചക്കും പ്രവർത്തിക്കുന്ന കേരള വികലാംഗ കോഒാഡിനേഷൻ േഫാറം ഏർപ്പെടുത്തിയ കമല സുറയ്യ സാഹിത്യ പുരസ്കാരത്തിന് അലി അക്ബർ കാളത്തോടിനെ തിരഞ്ഞെടുത്തു. 2017 ൽ ഹരിതം പബ്ലിക്കേഷൻസ് പുറത്തിറക്കിയ 'തീച്ചൂളയിൽ വാടാത്ത പുഷ്പം' ചെറുകഥാ സമാഹാരത്തിനാണ് അവാർഡ്. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ലോക വികലാംഗ ദിനമായ ഡിസംബർ മൂന്നിന് രാവിലെ 10ന് തൃശൂർ ടൗൺഹാളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുരസ്കാരം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story