Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:24 AM GMT Updated On
date_range 15 Aug 2018 5:24 AM GMTതൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ബസ് അപകടം തുടര്‍ക്കഥ
text_fieldsbookmark_border
ഇരിങ്ങാലക്കുട: യാകുന്നു. ചെവ്വാഴ്ച രാവിലെ 7.45ന് നടവരമ്പ് ചിറവളവില്‍ അമിത വേഗത്തിലും തെറ്റായ ദിശയിലും വന്ന ബസ് എതിരെ വന്ന ബൈക്കിലിടിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുടയില്‍നിന്ന് മാള ഭാഗത്തേക്ക് പോകുന്ന പൂജ ബസാണ് അപകടം ഉണ്ടാക്കിയത്. ഇതിന് തുടര്‍ച്ചയെന്നോണം രാവിലെ എേട്ടാടെ ഠാണാവില്‍ പൂജ കമ്പനിയുടെ മറ്റൊരു ബസ് നിര്‍ത്തിയിട്ട ബൈക്കിലിടിച്ചു. ഇരിങ്ങാലക്കുട എസ്.ഐ സുശാന്ത് അപകട സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. രണ്ടു ബസുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അശ്രദ്ധമായ ഡ്രൈവിങ്ങിന് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. ബസുകളിലെ സ്പീഡ് ഗേവണർ പരിശോധിക്കണം -മുകുന്ദപുരം താലൂക്ക് ഉപഭോക്തൃ സമിതി ഇരിങ്ങാലക്കുട: തൃശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ മൂലം അപകടം പെരുകുന്നതിൽ മുകുന്ദപുരം താലൂക്ക് ഉപഭോക്തൃ സമിതി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. പല ബസുകളിലും സ്പീഡ് ഗവേണർ പ്രവർത്തനരഹിതമായതാണ് അപകടകാരണം. ടെസ്റ്റ് നടത്തുന്ന സമയത്തു മാത്രം സ്പീഡ് ഗവേണർ ഘടിപ്പിക്കുകയും അതു കഴിഞ്ഞാൽ ഊരിയിടുകയും ചെയ്യുന്ന പ്രവണത വ്യാപകമാണ്. പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന കർശനമാക്കിയാൽ അപകടം ഗണ്യമായി കുറക്കാനാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. സെക്രട്ടറി രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു.
Next Story