Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 10:50 AM IST Updated On
date_range 15 Aug 2018 10:50 AM ISTകാർഷിക സർവകലാശാല: മേലുദ്യോഗസ്ഥരെ 'ചട്ടം പഠിപ്പിക്കുന്ന' ജീവനക്കാരനെതിരെ പരാതി; അന്വേഷണം
text_fieldsbookmark_border
തൃശൂർ: നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയും മേലുദ്യോഗസ്ഥരെ 'ചട്ടം പഠിപ്പിക്കുകയും' ചെയ്യുന്ന കാർഷിക സർവകലാശാല ജീവനക്കാരനെതിരെ അന്വേഷണം. സർവകലാശാലയിലെ ഇലക്ട്രിക്കൽ വിഭാഗത്തിെല ഉദ്യോഗസ്ഥ ആഗസ്റ്റ് ആറിന് നൽകിയ പരാതിയിലാണ്, അതേ വിഭാഗത്തിലെ ജൂനിയറായ ജീവനക്കാരനെതിരെ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്. രജിസ്ട്രാർക്ക് രേഖാമൂലം ലഭിച്ച പരാതി ൈവസ് ചാൻസലർക്ക് കൈമാറുകയും വി.സിയുടെ നിർദേശപ്രകാരം അന്വേഷണത്തിന് സമിതിയെ നിയോഗിക്കുകയുമായിരുന്നു. ഉന്നതോദ്യോഗസ്ഥരുടെ നിർദേശങ്ങൾ അവഗണിക്കുകയും തിരിച്ച് നിർദേശങ്ങൾ നൽകുകയും ചെയ്ത് 'ശ്രദ്ധേയനാണ്' ഇൗ ജീവനക്കാരൻ. ഇതിെൻറ പേരിൽ ഫിസിക്കൽ പ്ലാൻറ് ഡയറക്ടർ നടപടിക്ക് ശിപാർശ ചെയ്തിട്ടും ഇയാൾക്കെതിരെ ചെറുവിരൽ അനങ്ങിയില്ല. കോൺഗ്രസ് അനുകൂല സംഘടന വിട്ട് പുതിയ സംഘടനയുണ്ടാക്കുകയും അതിന് മുൻ ൈവസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഇതിനെതിെര കോൺഗ്രസ് സംഘടന നൽകിയ ഹർജി ഹൈകോടതിയുടെ പരിഗണനയിലാണ്. വ്യാജരേഖകൾ ഹാജരാക്കിയാണ് സംഘടനക്ക് അംഗീകാരം നേടിയതെന്നാണ് പരാതി. സി.പി.െഎ അനുകൂല സംഘടനയുടെ 'അനുഗ്രഹം' ഇയാൾക്കുണ്ടെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ സംഘടനയുടെ പിന്തുണ സി.പി.െഎ സംഘടനക്ക് കിട്ടിയിരുന്നു. തെൻറ ജൂനിയറായ ഇൗ ജീവനക്കാരൻ പലതവണ പരസ്യമായി, മാനസിക പീഡനം ഏൽപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഏറ്റവുമൊടുവിൽ 10 വയസ്സുള്ള മകളുടെ സാന്നിധ്യത്തിലും ആക്രോശിക്കുകയും മകൾക്ക് അത് മാനസികാഘാതമാവുകയും ചെയ്തു. കടുത്ത മാനസിക സംഘർഷം തന്നെയും രോഗിയാക്കി. പരാതി ഗൗരവത്തോടെ കാണുകയും ശക്തമായ നടപടി എടുക്കുകയും വേണമെന്നാണ് ആവശ്യം. മുമ്പ് നൽകിയ പരാതിയിൽ വി.സി നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഫിസിക്കൽ പ്ലാൻറ് ഡയറക്ടർ പല തവണ ഒാർമപ്പെടുത്തി കത്ത് നൽകിയിരുന്നു. മുൻ വി.സി ഒഴിഞ്ഞ ശേഷം അന്നത്തെ രജിസ്ട്രാറുടെ കാലത്ത് ഇൗ കത്തുകൾ 'മുങ്ങി'. പിന്നീട്, നടപടി വേണ്ടെന്ന് പറഞ്ഞ് ഫയൽ അവസാനിപ്പിക്കാനും അന്നത്തെ രജിസ്ട്രാർ ഉത്തരവിട്ടു. ഇതറിയാതെ ഫിസിക്കൽ പ്ലാൻറ് ഡയറക്ടർ കഴിഞ്ഞ ദിവസവും റിമൈൻഡർ അയച്ചു. ഇതേതുടർന്നാണ് പുതിയ വി.സിയുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story