Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത സർവേ:...

ദേശീയപാത സർവേ: പ്രതിഷേധിച്ച 17 പേരെ അറസ്​റ്റു ചെയ്തു നീക്കി; ആനവിഴുങ്ങി കോളനിവാസികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

text_fields
bookmark_border
തൃപ്രയാർ: ദേശീയപാത ആക്ഷൻ കൗൺസിൽ സമരം നടത്തുന്ന ആനവിഴുങ്ങി പട്ടികജാതി കോളനിയുടെ തെക്കും-വടക്കും ഭാഗങ്ങളിൽ സർവേ നടത്തി. നാട്ടികയിൽ സർവേക്കെതിരെ പ്രതിഷേധിച്ച 17 പേരെ അറസ്റ്റു ചെയ്തു നീക്കി. തിങ്കളാഴ്ച രാവിലെ നാട്ടിക, വലപ്പാട് പഞ്ചായത്ത് പ്രദേശങ്ങളിലാണ് ദേശീയപാതക്കുവേണ്ടി അളവ് നടത്തിയത്. നാട്ടിക മുതൽ വലപ്പാട് പഞ്ചായത്തിലെ എടമുട്ടം വരെ സർവേ നടത്തിയെങ്കിലും ഇതിനിടയിലെ ആനവിഴുങ്ങി കോളനിയിലും സമീപത്തും സർവേ മാറ്റിവെക്കുകയായിരുന്നു. പുതിയ അലൈൻമ​െൻറ് ഇവിടത്തെ 85 വീടുകളെയാണ് ബാധിക്കുക. അലൈൻമ​െൻറ് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് കോളനിവാസികൾ സമരത്തിലാണ്. റിലേ നിരാഹാരമായിരുന്ന സമരം ഒമ്പതാം ദിവസമായ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരമാക്കി മാറ്റി. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.എച്ച്. മിഷോയാണ് സമരം ആരംഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story