Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 11:23 AM IST Updated On
date_range 14 Aug 2018 11:23 AM ISTഇല്ലംനിറ ആഘോഷിച്ചു
text_fieldsbookmark_border
തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിൽ . ക്ഷേത്രം തൃക്കോൽ ശാന്തി പി.എ. രതീഷ് എമ്പ്രാന്തിരി ഗോപുരത്തിൽ നിന്ന് നെൽകതിർ തലയിലേറ്റി. ഉപദേവ ശാന്തിക്കാരായ ഇരിഞ്ഞാലപ്പിള്ളി ശ്രീകുമാർ നമ്പൂതിരി, അനീഷ് നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി എന്നിവർ അനുഗമിച്ചു. അകമ്പടി വാദ്യഘോഷത്തിൽ മേൽശാന്തി ചെറുമുക്ക് മധു നമ്പൂതിരി നെൽക്കതിരുകൾ മുഖമണ്ഡപത്തിൽ സ്വീകരിച്ച് പൂജകൾക്ക് ശേഷം ശ്രീലകത്തേക്ക് എടുത്തു. പിന്നീട് കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു. ദേവസ്വം മാനേജർ എം. മനോജ് കുമാർ, കൊച്ചിൻ ദേവസ്വം സെക്രട്ടറി വി.എ. ഷീജ, ഡെപ്യൂട്ടി സെക്രട്ടറി പി.എസ്. സഖി, നാട്ടിക പഞ്ചായത്ത് പ്രസിഡൻറ് പി. വിനു എന്നിവർ പങ്കെടുത്തു. സ്കൂൾ കെട്ടിടവും കളിസ്ഥലവും നഷ്ടപ്പെടുന്നതിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം തൃപ്രയാർ: ദേശീയപാത വികസനത്തിെൻറ ഭാഗമായി എടമുട്ടം യു.പി സ്കൂൾ കെട്ടിടവും കളിസ്ഥലവും നഷ്ടപ്പെടുന്നതിനെതിരെ വിദ്യാർഥികൾ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ദേശീയപാതക്ക് വേണ്ടി പുറത്ത് അളവ് നടന്നുകൊണ്ടിരിക്കെയാണ് അകത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. ഞങ്ങളെ പഠിക്കാൻ അനുവദിക്കുക, പുതിയ സ്കൂൾ കെട്ടിടവും കളിസ്ഥലവും ഉറപ്പാക്കിയിട്ടുമതി ഹൈവേ വികസനം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നഷ്ടപ്പെടുന്ന കെട്ടിടത്തിനും കളിസ്ഥലത്തിനും തുല്യമായ പകരം സംവിധാനം അനുവദിച്ച് കുട്ടികളുടെ തുടർവിദ്യാഭ്യാസം ഉറപ്പുവരുത്താൻ സർക്കാർ തയാറാവണമെന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. അബ്ദുൽമജീദ് ആവശ്യപ്പെട്ടു. സ്കൂൾ വികസന സമിതി വർക്കിങ് ചെയർമാൻ മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വീനസ്, പി.ടി.എ പ്രസിഡൻറ് സുഗന്ധി ഉല്ലാസ്, ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ സെക്രട്ടറി പി.എ. മഹാദേവൻ, സുചിന്ദ് പുല്ലാട്ട്, മണി ഉണ്ണികൃഷ്ണൻ, എം.എം. ഇക്ബാൽ, കബീർ, സെയ്തുമുഹമ്മദ്, സി.വി. സജീഷ്, രഘുലാൽ, ഷാജി കോഴി പറമ്പിൽ, വിജയൻ കരുണാട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story