Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂളിന് ഊഞ്ഞാൽ നൽകി

സ്കൂളിന് ഊഞ്ഞാൽ നൽകി

text_fields
bookmark_border
വരവൂർ: ഗവ. എൽ.പി. സ്കൂൾ പൂർവ വിദ്യാർഥിയും വരവൂർ സെഞ്ച്വറി ക്ലബ് അംഗവുമായ വിനുവി​െൻറ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾക്കായി സെഞ്ച്വറി ക്ലബ് അംഗങ്ങൾ ഊഞ്ഞാൽ സമർപ്പിച്ചു. അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരവിജയികൾക്ക് സമ്മാനദാനവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളെയും മികച്ച വിദ്യാലയം, മികച്ച ജൈവവൈവിധ്യ പാർക്ക്, മികച്ച ജൈവവൈവിധ്യ ഉദ്യാനം എന്നീ അവാർഡുകൾ, കരസ്ഥമാക്കി സംസ്ഥാനത്തെ മികച്ച വിദ്യാലയമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച സ്കൂൾ പ്രധാനാധ്യാപകൻ എം.ബി. പ്രസാദിനെയും ആദരിച്ചു. വരവൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. സെഞ്ച്വറി ക്ലബ് പ്രസിഡൻറും പഞ്ചായത്തംഗവുമായ പങ്കജം സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ഗോപകുമാർ, വാർഡംഗം ബിന്ദു ഉണ്ണികൃഷ്ണൻ, സുദീപ്, സ്കൂൾ പി.ടി.എ പ്രസിഡൻറ് പി.എസ്. പ്രദീപ്, എസ്.എം.സി ചെയർമാൻ വി.ജി. സുനിൽ, എം.ബി. പ്രസാദ് എന്നിവർ സംസാരിച്ചു. എം.കെ പ്രശാന്ത് സ്വാഗതവും പി.എസ്.സുധീഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story