Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈലത്തൂരിൽ ഓണത്തിന്...

വൈലത്തൂരിൽ ഓണത്തിന് സ്നേഹോത്സവം

text_fields
bookmark_border
വടക്കേക്കാട്: വൈലത്തൂർ സ​െൻറ് സിറിയക് പള്ളിയിൽ ഓണം സ്നേഹോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 27ന് രാവിലെ എട്ടിന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ ഉദ്ഘാടനം ചെയ്യും. തുടർന്ന് മെഗാതിരുവാതിരകളി, വടംവലി മത്സരം, തായമ്പക, സാക്സഫോൺ എന്നിവയുണ്ടാകും. സൗഹാർദ സമ്മേളനത്തിൽ ഫാ. ഡേവിസ് ചിറമ്മൽ, ആര്യ മഹർഷി, സുലൈമാൻ അസ്ഹരി എന്നിവർ പ്രഭാഷണം നടത്തും. ഓണസദ്യയിൽ ഇടവകയിലെ എല്ലാസമുദായത്തിലുംെപട്ട 3000 പേർ പങ്കെടുക്കും. വൈകീട്ട് രണ്ടിന് കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്യും. വൈലത്തൂർ ഇടവകയിലെ ഒരു ക്രിസ്ത്യൻ യുവതിക്കും വടക്കേക്കാട് പഞ്ചായത്തിലെ ഹിന്ദു, മുസ്ലിം വിഭാഗത്തിൽ നിന്ന് ഒാരോ യുവതികൾക്കും വിവാഹ സഹായം നൽകും. തുടർന്ന് കുമ്മാട്ടിക്കളി, പുലിക്കളി, തായംകളി, ഉറിയടി, തലയണയടി തുടങ്ങിയ ഗ്രാമീണകലകളും കളികളും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story