Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 5:44 AM GMT Updated On
date_range 14 Aug 2018 5:44 AM GMTറിലയൻസിനെച്ചൊല്ലി ഭരണസമിതിയിൽ തമ്മിലടി
text_fieldsbookmark_border
തൃശൂർ: റിലയൻസ് കേബിളിടൽ വിഷയത്തിൽ സി.പി.എമ്മിെൻറ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിക്കെതിരെ ഭരണസമിതി രംഗത്ത്. തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗ അജണ്ടയിൽ റിലയൻസ് ജിയോ ഇൻഫോകോമിൽനിന്ന് പിഴയും ഫീസും ഇൗടാക്കാൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി നടപടിയെടുത്തില്ലെന്ന് ആരോപിച്ചു. പാർട്ടി അംഗം ചെയർമാനായ സ്റ്റാൻഡിങ് കമ്മിറ്റിക്കെതിരെ ഭരണസമിതി രംഗത്ത് വന്നത് പാർട്ടി അറിഞ്ഞാണെന്നും വ്യക്തം. റിലയൻസിൽനിന്ന് ഫീസും പിഴയും ഇൗടാക്കാൻ കൗൺസിൽ യോഗം തീരുമാനിക്കുകയും ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. ശ്രീനിവാസെൻറ അഭാവത്തിലായിരുന്നു നടപടി. അതേസമയം, പൊതുമരാമത്ത് കമ്മിറ്റിയെ മറി കടന്നാണ് കൗൺസിൽ നടപടിയെടുത്തതെന്ന് ശ്രീനിവാസൻ പറഞ്ഞു. കേബിൾ വിഷയത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മേയർ കത്ത് നൽകിയതല്ലാതെ ഫയൽ തരൽ വൈകിച്ചു. കമ്മിറ്റിക്ക് ഒന്നും െചയ്യാനാവില്ല. റിലയൻസ് അനധികൃതമായി കേബിളിട്ടതിെൻറ അളവ് എടുത്തത് തെറ്റായാണ്. ഇത് കൃത്യമായി അളന്നാലേ പിഴ ഇൗടാക്കാനാവൂ. ഇത് പൊതുമരാമത്ത് കമ്മിറ്റിയെ കൊണ്ട് ചെയ്യിക്കാതിരിക്കാനാണ് ശ്രമിച്ചത്-ശ്രീനിവാസൻ പറഞ്ഞു. അതേസമയം, ശ്രീനിവാസനെ മേയർ രൂക്ഷമായി വിമർശിച്ചു. അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്ന് മേയർ 'മാധ്യമ'ത്തോട് പറഞ്ഞു. തുടർന്ന് കമ്മിറ്റി അംഗങ്ങളും റിലയൻസും സംയുക്തമായി നടത്തിയ പരിേശാധനയിലാണ് അനധികൃത പ്രവൃത്തി കണ്ടെത്തിയത്. അജണ്ട കൗൺസിൽ യോഗത്തിൽ വെച്ചത് പാർട്ടി അറിഞ്ഞുെകാണ്ടാണ് -മേയർ വ്യക്തമാക്കി. അനുമതി ഇല്ലാതെ 10.46 കീ.മി ദൂരമാണ് റിലയൻസ് കേബിൾ ഇട്ടത്. റിസ്റ്റോറേഷൻ നിരക്കായി 5.03 കോടിയും ജി.എസ്.ടി.യും പിഴയും ഇടാക്കാനാണ് തീരുമാനം.
Next Story