Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒരുകിലോ കഞ്ചാവുമായി...

ഒരുകിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
വാടാനപ്പള്ളി: ഓണത്തിന് മുന്നോടിയായി വാടാനപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിൽ ബൈക്കിൽ കൊണ്ടുപോയ ഒരു കിലോ കഞ്ചാവ് പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. എറണാകുളം കലത്താട്ടുകുളം ചെറുക്കരവീട്ടിൽ രാജേഷ് ചന്ദ്രൻ (35), പാലക്കാട് തെങ്കര കാപ്പിൽവീട്ടിൽ അബ്ദുറഹ്മാൻ (25), തെങ്കര മഡോണ വീട്ടിൽ ആൽവിൻ (20) എന്നിവരെയാണ് വാടാനപ്പള്ളി എക്സൈസ് സി.െഎ ബി. നസീമുദ്ദീ​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വാടാനപ്പള്ളി -ചേറ്റുവ മേഖലയിൽ പരിശോധന നടത്തുന്ന എക്സൈസ് ഉേദ്യാഗസ്ഥരെ കണ്ടതോടെ ബൈക്കിൽ എത്തിയ മൂന്നുപേരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരിശോധനയിലാണ് ബൈക്കി​െൻറ സീറ്റിനടിയിൽ കവറിലാക്കി ഒളിപ്പിച്ച നിലയിൽ ഒരു കിലോ 150 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. വാഹനവും പിടിച്ചെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story