Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏകദിന പഠനക്യാമ്പ്

ഏകദിന പഠനക്യാമ്പ് ഇന്ന്

text_fields
bookmark_border
ചെറുതുരുത്തി: വള്ളത്തോൾ നഗർ കോൺഗ്രസ് ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ ശനിയാഴ്ച പൈങ്കുളം പി.എ.എം മണ്ഡപത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ്‌ ടി.എൻ. പ്രതാപൻ, ബാലചന്ദ്രൻ വടക്കേടത്ത്, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി. ജാക്സൻ എന്നിവർ നേതൃത്വം നൽകും. ഡി.സി.സി ജനറൽ സെക്രട്ടറി ജോണി മണിച്ചിറ, വള്ളത്തോൾ നഗർ കോൺഗ്രസ്‌ പ്രസിഡൻറ്‌ സി.പി. ഗോവിന്ദൻകുട്ടി, വൈസ് പ്രസിഡൻറ്‌ വി.എം. ഖാദർ, ജനറൽ സെക്രട്ടറി മനോജ്‌ തൈക്കാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story