Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 6:05 AM GMT Updated On
date_range 11 Aug 2018 6:05 AM GMTസംസ്ഥാന റൈഫിൾ: വിജയത്തിെൻറ വെടിമുഴക്കവുമായി സഹോദരങ്ങൾ
text_fieldsbookmark_border
ചാലക്കുടി: ചാലക്കുടിക്കാരായ സഹോദരങ്ങൾ സംസ്ഥാന റൈഫിളിൽ അഞ്ച് മെഡലുകൾ നേടി മികവ് തെളിയിച്ചു. ആഗസ്റ്റ് രണ്ട് മുതൽ അഞ്ച് വരെ കേരള സംസ്ഥാന റൈഫിൾ അസോസിയേഷൻ നടത്തിയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഒമ്പത് മെഡലുകളാണ് ഇടുക്കി ജില്ലക്ക് വേണ്ടി ഇവർ ഇരുവരും നേടിയത്. ഇടുക്കി റൈഫിൾ അസോസിയേഷനിലെ അംഗങ്ങളാണ് ഇവർ. മൂത്ത സഹോദരനായ ആദർശ് 50 മീറ്റർ േപ്രാൺപൊസിഷൻ, 10 മീറ്റർ പീപ് സൈറ്റ് പൊസിഷൻ എന്നീ ഇനങ്ങളിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടി. അഖിൽ സ്പോർട്സ് പിസ്റ്റൾ 25 മീറ്റർ, സ്റ്റാൻഡേർഡ് പിസ്റ്റൾ 25 മീറ്റർ, ഫ്രീ പിസ്റ്റൾ 50 മീറ്റർ എന്നീ ഇനങ്ങളിൽ അഞ്ച് വെള്ളി മെഡലുകൾ നേടി മികവ് തെളിയിച്ചു. സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മികവ് പുലർത്തിയ ഇവർ അന്തർദേശീയ മത്സരങ്ങളിലും രാജ്യത്തിെൻറ മെഡൽ പ്രതീക്ഷയാണ്. 2018ലെ നാഷനൽ മത്സരത്തിൽ 50 മീറ്റർ േപ്രാൺ പൊസിഷനിൽ ആദർശ് വെള്ളി മെഡൽ നേടി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. 2016ൽ മധുരൈയിലും 2017ൽ ചെന്നൈയിലും നടന്ന പ്രീ നാഷനലിൽ ഇവർ രണ്ടുപേരും മത്സരിച്ചിരുന്നു. ആദർശ് രണ്ട് മത്സരത്തിലും മൂന്ന് മെഡലുകൾ നേടി. നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സ്ഥാനം ഉറപ്പിച്ച ഇവർ ദേശീയ മത്സരങ്ങളിൽ മാറ്റ് തെളിയിക്കാനുള്ള തീവ്ര പരിശീലനത്തിലാണ്. റൈഫിളിൽ സംസ്ഥാനത്തെ പ്രധാന റേഞ്ചുകളിലൊന്നായ ഇടുക്കി റൈഫിൾ അസോസിയേഷൻ തങ്ങളുടെ കർമമേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൾ ആദർശിന് സ്വന്തമായി റൈഫിൾ അനുമതിയുണ്ട്. ചാലക്കുടി മാത്തോലി വീട്ടിൽ സുദർശനെൻറയും ദീപയുടെയും മക്കളാണ് ഇരുവരും. ജില്ല, സംസ്ഥാനതലത്തിൽ മത്സരരംഗത്തെ സാന്നിധ്യമായിരുന്ന പിതാവാണ് ഈ റൈഫിൾ മേഖലയിൽ ഇവരുടെ മാർഗദർശി. ഇടുക്കി റൈഫിൾ അസോസിയേഷെൻറയും സംസ്ഥാന അസോസിയേഷെൻറയും സെക്രട്ടറിയായ പ്രഫ. വി.സി. ജെയിംസ് ഇവരെ പരിശീലനത്തിലൂടെ കൂടുതൽ കരുത്തരാക്കിയിട്ടുണ്ട്. ആദർശ് രണ്ടാം വർഷബിരുദ വിദ്യാർഥിയും അഖിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയുമാണ്.
Next Story