Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 5:44 AM GMT Updated On
date_range 11 Aug 2018 5:44 AM GMTട്രാൻസ്ഫോർമറിന് താഴെ വെള്ളക്കെട്ട്
text_fieldsbookmark_border
നാട്ടുകാർ അപകട ഭീതിയിൽ വടക്കേക്കാട്: പൊതുമരാമത്ത് വക കൊച്ചനൂർ - മന്ദലംകുന്ന് ബീച്ച് റോഡിൽ മുക്കിലപ്പീടികക്ക് കിഴക്ക് വൈദ്യുതി ട്രാൻസ് ഫോർമറിന് താഴെ വെള്ളം കയറിയത് യാത്രക്കാർക്കും പരിസരവാസികൾക്കും അപകട ഭീഷണിയായി. തൂണുകൾ വെള്ളത്തിലായതോടെ ട്രാൻസ്ഫോർമർ മറിഞ്ഞു വീഴുമോയെന്ന ആശങ്കയുയർന്നു. ബസുകൾ ഉൾപ്പെടെ ധാരാളം വാഹനങ്ങൾ കടന്ന്പോകുന്ന റോഡാണ്. തോടും കുളങ്ങളും നികത്തിയതും കാനകളിൽ ഒഴുക്ക് തടസ്സപ്പെട്ടതുമാണ് താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ടിനിടയാക്കിയത്. ചളിയും മാലിന്യങ്ങളും നിറഞ്ഞ റോഡിൽ കാൽനട യാത്ര ഏറെ ദുർഘടമായി. അന്ന- വസ്ത്രദാന സത്രം വടക്കേക്കാട്: നാലാംകല്ല് മണികണ്ഠാശ്രമം, പരൂർ ശിവക്ഷേത്രം ഭഗവദ്ഗീത പഠനകളരികൾ ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാെൻറ സഹകരണത്തോടെ അന്ന- വസ്ത്രദാന സത്രം സംഘടിപ്പിക്കും ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പരൂർ ശിവക്ഷേത്ര മൈതാനിയിൽ സ്വാമി നിഗമാനന്ദ തീർഥ ഉദ്ഘാടനം ചെയ്യും. പ്രദേശത്തെ വിവിധ സമുദായങ്ങളിലെ അർഹരായ 250 പേർക്ക് ധാന്യവും വസ്ത്രവും വിതരണം ചെയ്യും.
Next Story