Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 5:32 AM GMT Updated On
date_range 11 Aug 2018 5:32 AM GMTസ്വര്‍ണബിന്ദുപ്രാശം
text_fieldsbookmark_border
തായംകാവ് ക്ഷേത്രത്തില്‍ തൃശൂർ: തായംകാവ് ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ കര്‍ക്കടകമാസത്തിലെ പൂയം നക്ഷത്രത്തില്‍ നടത്തി. മേല്‍ശാന്തി ഒതളൂര്‍ നാരായണന്‍ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി ഓണം-പെരുന്നാൾ: പ്രത്യേക സ്ക‍്വാഡ് പരിശോധന തൃശൂർ: ഓണം- ബലിപെരുന്നാൾ പ്രമാണിച്ച് അമിത വില ഇൗടാക്കൽ, റേഷൻ സാധനങ്ങളുടെ മറിച്ച് വിൽപന, ഗ‍്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം തടയാൻ സിവിൽ സപ്ലൈസ് പ്രത്യേക സ്ക‍്വാഡ് പരിശോധന തുടങ്ങി. കുന്നംകുളം നഗരസഭ, പന്നിത്തടം മേഖലകളിൽ നാൽപതോളം പച്ചക്കറി, പലചരക്ക്, ഹോട്ടൽ എന്നിവിടങ്ങളിൽ പരിശോധിച്ചു. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത 12 സ്ഥാപനങ്ങൾക്കെതിരെ നടപടി സ‍്വീകരിക്കുമെന്ന് തലപ്പിള്ളി താലൂക്ക് സപ്ലൈ ഒാഫിസർ അറിയിച്ചു. ഹോട്ടലുകൾ, പച്ചക്കറി കടകൾ, പലചരക്ക് കടകൾ എന്നിവ നിർബന്ധമായും വിലവിവര പട്ടിക പ്രദർശിപ്പിക്കണം. ജനങ്ങൾക്ക് പരാതി സപ്ലൈ ഓഫിസിലെ കൺട്രോൾ റൂമിൽ അറിയിക്കാം- 04884 232257. താലൂക്ക് സപ്ലൈ ഓഫിസർ ടി. അയ്യപ്പദാസിെൻറ നേതൃത‍്വത്തിൽ നടന്ന പരിശോധനയിൽ റേഷനിങ് ഇൻസ്പെക്ടർമാരായ കെ.കെ. സാബു, ടി. ഷീജ, ജാക്സൺ വർഗീസ്, കെ. കൃഷ്ണദാസ്, ശോഭാ വർഗീസ് എന്നിവർ പങ്കെടുത്തു.
Next Story