Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightBOX ITEM with page 11...

BOX ITEM with page 11 item ജയരാജ​െൻറ തിരിച്ചുവരവ്​ റിപ്പോർട്ട്​ ചെയ്​തത്​ ഒറ്റ വാചകത്തിൽ

text_fields
bookmark_border
തിരുവനന്തപുരം: ഇ.പി. ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സെക്രേട്ടറിയറ്റ് തീരുമാനം സംസ്ഥാനസമിതിയിൽ റിപ്പോർട്ട് ചെയ്തത് ഒറ്റ വാചകത്തിൽ. 'മന്ത്രിസഭയെ ശക്തിപ്പെടുത്താൻ ജയരാജനെ ഉൾപ്പെടുത്തുന്നു' എന്ന വാചകമാണ് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ശേഷം വകുപ്പുകൾ അറിയിച്ചു. മന്ത്രിമാരുടെ വകുപ്പുകൾ മാറുന്നത് റിപ്പോർട്ട് ചെയ്തശേഷം യോഗത്തിൽ ആരും മറ്റ് അഭിപ്രായപ്രകടനത്തിന് തയാറായതുമില്ല. കുറ്റമുക്തനോട് നീതികാട്ടണമെന്ന നേതൃത്വത്തി​െൻറ നിലപാടിനെ എതിർക്കാൻ ആരും തയാറായില്ല. ജയരാജ​െൻറ തിരിച്ചുവരവ് അവസാനനിമിഷം മാത്രമാണ് സെക്രേട്ടറിയറ്റ് അംഗങ്ങൾവരെ അറിഞ്ഞത്. പലരും മാധ്യമവാർത്തകൾ തള്ളി. വകുപ്പ് നഷ്ടപ്പെട്ട ജലീലും രവീന്ദ്രനാഥും സംസ്ഥാന സമിതി അംഗങ്ങളും നേതൃത്വത്തി​െൻറ നിലപാട് വ്യാഴാഴ്ചവരെ അറിഞ്ഞില്ല. വ്യാഴാഴ്ച വൈകീട്ടാണ് ജലീലിനെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തീരുമാനം അറിയിച്ചത്. ശേഷം മുഖ്യമന്ത്രിയെ കാണാൻ നിർദേശിച്ചു. രവീന്ദ്രനാഥാവെട്ട ത​െൻറ വകുപ്പി​െൻറ മുക്കാലും നഷ്ടപ്പെടുന്നത് അറിഞ്ഞത് അതിലും വൈകിയാണ്. മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിലും നേതൃത്വത്തി​െൻറ നിലപാട് ഞെട്ടലുണ്ടാക്കി. വിദ്യാഭ്യാസവകുപ്പ് ആദ്യമായാണ് വിഭജിച്ച് നൽകുന്നത്. യു.ഡി.എഫ് കാലത്തുപോലും സംഭവിക്കാത്തത് ഉണ്ടായതോടെ സംസ്ഥാനസമിതിയിൽ വിഷണ്ണനായാണ് രവീന്ദ്രനാഥ് എത്തിയതും മടങ്ങിയതും.
Show Full Article
TAGS:LOCAL NEWS
Next Story