ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ തൃശൂരിന് ചരിത്ര വിജയം

06:38 AM
10/08/2018
തൃശൂർ: കോഴിക്കോട് നടന്ന സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 96 മെഡലുകളോടെ ജില്ല മൂന്നാമതെത്തി. 51 വർഷത്തിനിടെ ആദ്യമായാണ് 47 സ്വർണമെഡലും 28 വെള്ളിമെഡലും 21 വെങ്കലമെഡലുമടക്കം 96 മെഡലുകൾ ലഭിച്ചത്. ടാലൻറ് സ്കാൻ കോച്ചിങ് ക്യാമ്പ് വഴി തെരഞ്ഞെടുത്ത കുട്ടികളാണ് മത്സരത്തിൽ മികവ് പ്രകടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ള 12-16 പ്രായപരിധിയിലുള്ളവരിൽനിന്ന് അസോസിയേഷൻ അപേക്ഷ ക്ഷണിച്ചു. 0487 2330599 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി റെനിഷ് ഡാനിയൽ, പാട്രൺ ബാബു മഞ്ഞില, ജോയൻറ് സെക്രട്ടറി നേഷ്യസ് ജോർജ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Loading...
COMMENTS