Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2018 6:38 AM GMT Updated On
date_range 10 Aug 2018 6:38 AM GMT200കോടിയുടെ നിക്ഷേപത്തട്ടിപ്പ്: രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsbookmark_border
മുഖ്യ സൂത്രധാരകരുൾപ്പെടെ ഇനി എട്ട് പ്രതികളെ പിടികൂടാനുണ്ട് ചാലക്കുടി: വിവിധ ജില്ലകളിൽനിന്ന് 200 കോടി രൂപയോളം നിക്ഷേപമായി തട്ടിയെടുത്ത് കമ്പനി അടച്ചൂപൂട്ടിയ കേസിൽ രണ്ടുപേരെ കൂടി ൈക്രംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഫിനോമിനൽ കെയർ കമ്പനി ഡയറക്ടർ തൃശൂർ കൂർക്കഞ്ചേരി ൈപ്രമാ കോംപ്ലക്സിൽ കാവല്ലൂർ വീട്ടിൽ കെ.എൻ. സന്തോഷ് (55), ചാലക്കുടി ചേനത്തുനാട്ടിൽ മംഗലത്ത് വെളിയിൽ വീട്ടിൽ നീന. എസ്.ഗിരി (43) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഒളിവിലായിരുന്നു. ഫിനോമിനൽ കമ്പനിയുടെ കീഴിൽ ആലുവ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മറ്റൊരു സ്ഥാപനമായ എസ്.എൻ.കെയുടെ ഡയറക്ടറായിരുന്നു സന്തോഷ്. കമ്പനിയുടെബ്രാഞ്ച് മാനേജറായിരുന്നു നീന. പ്രതികളെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ൈക്രംബാഞ്ച് സി.ഐമാരായ എം.വി. മണികണ്ഠൻ, ഷിജു, എസ്.ഐ സി.കെ. രാജു, എ.എസ്.ഐമാരായ വിനോദ്, സാജു, വനിത പൊലീസ് സജിനിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിക്ഷേപകരുടെ പണം മുംബൈയിലേക്ക് കടത്തിയ രണ്ട് മുഖ്യ സൂത്രധാരകരുൾപ്പെടെ ഇനി എട്ട് പ്രതികളെ പിടികൂടാനുണ്ട് ഫിനോമിനൽ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവരെ കൂടാതെ മുംൈബ സ്വദേശികളുൾപ്പെടെ ആറുപേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിൽ ഷംസീർ, തോമസ് എന്നിവർ ജാമ്യത്തിലിറങ്ങി മുങ്ങി. ഒമ്പത് വർഷം കഴിഞ്ഞാൽ ഇരട്ടി തുകയും മെഡിെക്ലയിം ആനുകൂല്യങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ജനങ്ങളെയാണ് ഫിനോമിനൽ കെയർ എന്ന സ്ഥാപനം വഞ്ചിച്ചത്. തട്ടിപ്പ് സംബന്ധിച്ച് 24,000ത്തിൽ പരം പരാതികളാണ് ലഭിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി സ്ഥാപനം ചാലക്കുടി സൗത്ത് ജങ്ഷനിൽ വാടകക്ക് പ്രവർത്തിച്ചിരുന്ന സ്ഥാപനം കാലക്രമത്തിൽ ബഹുനിലകെട്ടിടം സ്വന്തമായി നിർമിച്ച് പ്രവർത്തനം തുടരുകയായിരുന്നു. പേരാമ്പ്ര അപ്പോളോ ടയേഴ്സിന് സമീപം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാൻ കമ്പനി നേരത്തെ സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്. ആദ്യകാലത്ത് നിക്ഷേപകരുടെ വിശ്വാസം പിടിച്ചു പറ്റിയ കമ്പനിക്കെതിരെ ഒരു വർഷം മുമ്പാണ് ശക്തമായ പരാതികൾ ഉയർന്നത്.
Next Story