Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാട്ടില്‍ അതിശക്തമായ...

കാട്ടില്‍ അതിശക്തമായ മഴ; ഡാമുകള്‍ തുറന്നു

text_fields
bookmark_border
അതിരപ്പിള്ളി: കാട്ടില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് മേഖലയിലെ പ്രധാന അണക്കെട്ടുകള്‍ തുറന്നതോടെ ചാലക്കുടിപ്പുഴയില്‍ അപകടകരമായി വെള്ളം ഉയര്‍ന്നു. വെള്ളം സഞ്ചാരികളുടെ സുരക്ഷിത മേഖലയെന്ന് കരുതുന്ന പാറക്കെട്ടുകളിലേക്കും എത്തിയതോടെ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വീണ്ടും അനിശ്ചിതമായി അടച്ചു. പെരിങ്ങല്‍കുത്ത്, ഷോളയാര്‍, പറമ്പിക്കുളം തുടങ്ങിയ അണക്കെട്ടുകളാണ് വലിയ തോതില്‍ തുറന്നത്. നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ ഷട്ടറുകള്‍ കൂടുതല്‍ തുറക്കാൻ സാധ്യതയുണ്ട്. ഇതോടെ ചാലക്കുടിപ്പുഴയില്‍ വെള്ളം കൂടുതല്‍ ഉയര്‍ന്നേക്കാം. വെള്ളം കയറിയതിനെ തുടര്‍ന്ന് തുമ്പൂര്‍മുഴി ഗാര്‍ഡനും അടച്ചു. ചാലക്കുടിപ്പുഴയുടെ തീരങ്ങളിലെ താഴ്ന്ന സ്ഥലങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആനമല റോഡില്‍ അതിരപ്പിള്ളി വിട്ട് മുകളിലേക്ക് ആരെയും കടത്തി വിടുന്നില്ല. പരിയാരം, കാടുകുറ്റി, മേലൂര്‍ പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളിലും വെള്ളം കയറുന്നുണ്ട്. ഇവിടെ പൊലീസ് സുരക്ഷ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച പെരിങ്ങല്‍ക്കുത്തില്‍ 100 എം.എം ഉം ഷോളയാറില്‍ 113.4 എം.എം മഴയുമാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ചയും മഴ തകർത്തു പെയ്യുകയാണ്. ഇതോടെ ബുധനാഴ്ച ഉച്ചക്ക് ഷോളയാറിലെ നാല് ഷട്ടറുകളും അഞ്ചര അടി തുറന്നു. തമിഴ്‌നാട്ടിലെ അപ്പര്‍ഷോളയാര്‍ തുറന്നതിനാൽ അവിടെ നിന്ന് വെള്ളം കനത്ത തോതില്‍ ഷോളയാറിലേക്ക് വരുന്നുണ്ട്. അപ്പര്‍ഷോളയാര്‍ ഇപ്പോള്‍ നാല് അടിയോളമാണ് തുറന്നത്. ഷോളയാറിലേയും പറമ്പിക്കുളത്തെയും വെള്ളം പെരിങ്ങലിലേക്ക് ഒഴുകി വന്നതോടെ ഡാം തുറക്കുകയായിരുന്നു. കൂടുതല്‍ വെള്ളം പുറത്തു വിടാനായി പെരിങ്ങലില്‍ എല്ലാ ഷട്ടറുകള്‍ക്കും പുറമേ രണ്ട് സ്ലൂവീസ് വാല്‍വുകളും തുറന്നു. രണ്ട് സ്ലൂവീസ് വാല്‍വുകൾ 18 അടി വീതമാണ് തുറന്നത്. ഇതിന് പുറമേ നാല് ഷട്ടറുകളിലൂടെ 45 അടി വെള്ളം തുറന്നുവിടുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story