Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാണിക്കുടത്തമ്മ ആറാടി

താണിക്കുടത്തമ്മ ആറാടി

text_fields
bookmark_border
മണ്ണൂത്തി: പുഴ ഒഴുകിയെത്തി . ചൊവ്വാഴ്ച രാത്രി പെയ്‌ത ശക്തമായ മഴയിലാണ്‌ ക്ഷേത്രത്തിന്‌ മുന്നിലൂടെ ഒഴുകുന്ന പുഴ കരകവിഞ്ഞ്‌ ക്ഷേത്രത്തിലേക്ക്‌ ഒഴുകിയെത്തിയത്‌. ഇതോടെ ശ്രീകോവിലിന്‌ ഉള്ളിൽ വെള്ളം കയറി ബിംബം മുങ്ങി. ബുധനാഴ്ച പുലർച്ചയാണ്‌ ആറാട്ട്‌ നടന്നത്‌. ഭഗവതി ആറാടിയത്‌ അറിഞ്ഞതോടെ നൂറുകണക്കിന്‌ ഭക്തരാണ്‌ ക്ഷേത്രത്തിലെത്തി ആറാട്ട്‌ മുങ്ങിയത്‌. നാലുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ക്ഷേത്രസന്നിധിയിൽ പുഴയെത്തിയത്. ക്ഷേത്രത്തിലെത്തുന്ന വെള്ളത്തില്‍ മുങ്ങിയാണ് ദേവിയുടെ ആറാട്ട്. ആറാട്ട് മൂന്നുദിവസംവരെ ചിലപ്പോള്‍ നീളാറുണ്ട്. ആറാട്ട് ദിവസങ്ങളില്‍ ക്ഷേത്രം കഴകക്കാരനും ശാന്തിയും ചേര്‍ന്ന് ചെമ്പില്‍ കയറി സ്ഥാനം നോക്കി വിളക്കു വെയ്ക്കുകയും വിഗ്രഹത്തില്‍ മാലയിടുകയും ചെയ്തു. ദേവിയെയും സസ്യജാലങ്ങളെയും ഋതുഭേദങ്ങളെയും വാരിപ്പുണര്‍ന്ന് പുഴ മടങ്ങുന്നതുവരെ നിത്യപൂജകള്‍ സ്ഥാനം നോക്കി നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story