Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:42 AM IST Updated On
date_range 9 Aug 2018 11:42 AM ISTഅംഗപരിമിതനെ പറ്റിച്ച് ലോട്ടറി ഏജൻറ് 24 ലക്ഷം തട്ടിയതായി പരാതി
text_fieldsbookmark_border
തൃശൂർ: അംഗപരിമിതനായ ലോട്ടറി വിൽപനക്കാരനെ പറ്റിച്ച് ഏജൻറ് 24 ലക്ഷം തട്ടിയെടുത്തതായി പരാതി. മണലൂർ മുൻ പഞ്ചായത്ത് പ്രസിഡൻറിെൻറ ഭർത്താവും ലോട്ടറി ഏജൻറുമായ സുരേന്ദ്രൻ ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്ന അംഗപരിമിതനായ അഭിഷേകിന് ലഭിക്കേണ്ട കമീഷൻ തട്ടിയെടുത്തുവെന്നാണ് പരാതി. 2016 ജൂലൈ 20നാണ് കേസിനാസ്പദ സംഭവം. ലോട്ടറി സബ്ഏജൻറായ സുരേന്ദ്രെൻറ പക്കൽനിന്ന് 30 രൂപയുടെ 100 ടിക്കറ്റും ബംപർ ടിക്കറ്റും വാങ്ങിയപ്പോൾ അഭിഷേകിെൻറ പക്കൽ 400 രൂപയുടെ കുറവുണ്ടായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ പതിവായി ചെയ്യാറുള്ളത് പോലെ പിറ്റേന്ന് തരാമെന്ന ഉറപ്പിൽ സുരേന്ദ്രൻ ടിക്കറ്റ് നൽകി. പകരം കൗണ്ടർ ഫോയിലുകൾ സുരേന്ദ്രെൻറ കടയിൽ വെക്കണമെന്നായിരുന്നു വ്യവസ്ഥ. അഭിഷേകിെൻറ പക്കൽനിന്ന് ടിക്കറ്റെടുത്ത മണലൂർ സ്വദേശിയായ മുരളിക്ക് പിറ്റേന്ന് മൺസൂൺ ബംപറായ മൂന്ന് കോടി രൂപ അടിച്ചതോടെ സുരേന്ദ്രൻ കാലുമാറി. കടമായി നൽകിയ 400 രൂപയുമായി രാവിലെ കടയിൽ ചെന്ന അഭിഷേകിന് ഇയാൾ കൗണ്ടർഫോയിൽ തിരിച്ചുനൽകിയില്ല. ഇതേ സമയം അഭിഷേകിെൻറ കൗണ്ടർ ഫോയിലുമായി ചെന്ന് 30 ലക്ഷം രൂപ സുരേന്ദ്രൻ കൈപ്പറ്റി. ഇതിൽ 24 ലക്ഷം രൂപ അഭിഷേകിന് അവകാശപ്പെട്ടതായിരുന്നു. ആറ് ലക്ഷം രൂപയായിരുന്നു സബ് ഏജൻറായ സുരേന്ദ്രെൻറ കമീഷൻ. അഭിഷേക് പരാതി നൽകുമെന്ന് ഉറപ്പായതോടെ പൈസ തരാമെന്ന് പറഞ്ഞ് പരാതി നൽകുന്നതിൽ നിന്നും പിന്തിരിപ്പിച്ചേത്ര. എന്നാൽ കമീഷൻ തുക കൈയിൽ കിട്ടിയതോടെ പണം തരില്ലെന്ന് സുരേന്ദ്രൻ തീർത്തുപറഞ്ഞു. പലതരത്തിലുള്ള മധ്യസ്ഥശ്രമങ്ങളും നടന്നെങ്കിലും സുരേന്ദ്രൻ വഴങ്ങിയില്ല. പുഴക്കരികിൽ തെൻറ പേരിലുള്ള 10 സെൻറിൽ നിന്ന് നാലര സെൻറ് നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും വീടുവെക്കാൻ അനുമതി ലഭിക്കാത്ത പാടം അഭിഷേക് നിരസിച്ചു. അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ അഭിഷേക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ചോദ്യം ചെയ്യാൻ എസ്.ഐ വിളിപ്പിച്ച സുരേന്ദ്രനെ പാർട്ടി പ്രവർത്തകർ വന്ന് മോചിപ്പിച്ചെന്ന് അഭിഷേക് പറയുന്നു. യുവജന കമീഷനിൽ നൽകിയ പരാതിയിൽ സുരേന്ദ്രനെ വിളിപ്പിെച്ചങ്കിലും ഹാജരായില്ല. ഇപ്പോൾ കമീഷൻ സുരേന്ദ്രനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story