Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്ടിലെ പാചകവാതക...

വീട്ടിലെ പാചകവാതക സിലിണ്ടറിന്​ തീ പിടിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നാരായണമംഗലത്ത് വീട്ടിലെ പാചകവാതക സിലിണ്ടറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. പൊടുന്നനെ തീ അണക്കാനായതു മൂലം അപകടം ഒഴിവായി. നാരയണമംഗലം നോർത്ത് ചാലിക്കാരൻ കമലാസന​െൻറ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീ പിടിച്ചത്. വൈകീട്ട് 4.30 നായിരുന്നു അപകടം. വീടിന് പുറത്താണ് സിലിണ്ടർ സ്ഥാപിച്ചിരിക്കുന്നത്. ഗ്യാസ് സ്റ്റൗ പ്രവർത്തിപ്പിക്കുന്നതിനിടെ സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. കമലാസനനും അയൽവാസികളും ചേർന്ന് സിലിണ്ടറിനു മീതെ മണൽചാക്ക് നിരത്തി തീ അണക്കുകയായിരുന്നു. പുല്ലൂറ്റ് നിന്ന് അഗ്നിശമന സേന എത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story